×

ദിലീപ് നായകനായെത്തുന്ന ചിത്രം "പവി കെയർ ടേക്കർ": ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

google news
,mh

ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. "പവി കെയർ ടേക്കർ" എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്.

അഞ്ച് പുതുമുഖ നായികമാരും ചിത്രത്തിലുണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് "പവി കെയർ ടേക്കർ".

കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഛായാഗ്രാഹകൻ - സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, ലിറിക്‌സ് - ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ - നിമേഷ് എം താനൂർ.

Read more.......

ദയാ ഭാരതി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനംചെയ്തു

ഒരിടവേളയ്ക്കു ശേഷം ആരോഗ്യ പോഡ്‌കാസ്റ്റുമായി സാമന്ത വീണ്ടും മടങ്ങിവരുന്നു

'മലയാള സിനിമയുടെ അതുല്യ പ്രതിഭകൾ ഒത്തുചേർന്നപ്പോൾ': യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ചു മോഹൻലാൽ

'പ്രസവശേഷം ഇത്രയും എനർജെറ്റിക്കോ'?: ട്രെൻഡിങ്ങായി ഷംന കാസിമിന്റെ 'ഗുണ്ടൂർ കാരം' ഡപ്പാംകൂത്തു

ആരാധകരെ അമ്പരിപ്പിച്ചു ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ: വൈറലായി ചിത്രങ്ങൾ

പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത് കരുണാകരൻ, കോസ്റ്റ്യൂം - സഖി എൽസ, മേക്കപ്പ് -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ് - അജിത് കെ ജോർജ്.

പി.ആർ.ഓ - എ.എസ്. ദിനേശ്, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ് - യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സുജിത് ഗോവിന്ദൻ, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ -പപ്പെറ്റ് മീഡിയ.