×

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം: 'കരാട്ടെ ചന്ദ്രനാ'യി ഫഹദ് ഫാസിൽ

google news
,

ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'കരാട്ടെ ചന്ദ്രൻ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.

നവാഗതനായ റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാണ് 'കരാട്ടെ ചന്ദ്രൻ'.

,

എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയ്ക്കായി കരാട്ടെ പഠിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

ഗിരീഷ്‌ എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ഭാവനാ സ്റ്റുഡിയോസിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫീസില്‍ മുന്നേറുന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് നസ്‌ലിനും മമിതയും ആയിരുന്നു. 

Read more.....

‘ഒന്ന് ശാന്തമായ സ്നേഹശക്തി, മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി’: ചിത്രയ്ക്കും ഭർത്താവിനും വിവാഹ വാർഷിക ആശംസകൾ നേർന്നു രഞ്ജിനി ഹരിദാസ്

ദിലീപ് നായകനായെത്തുന്ന ചിത്രം "പവി കെയർ ടേക്കർ": ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

ദയാ ഭാരതി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനംചെയ്തു

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന 'ആനന്ദ് ശ്രീബാല': ചിത്രത്തിന്റെ പൂജകർമ്മം നടന്നു

അനുശ്രീയുടെ പേര് ചേർത്തു വ്യാജ വാർത്ത: കടുത്ത പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

കുമ്പളങ്ങി നൈറ്റ്സ് ആണ് ഭാവന സ്റ്റുഡിയോസ് നിർമിച്ച ആദ്യ ചിത്രം. എന്നും മികച്ച സിനിമകൾ മാത്രം പ്രേക്ഷകര്‍ക്ക് നല്‍കിയ ഭാവനാ സ്റ്റുഡിയോസ് 'കരാട്ടെ ചന്ദ്ര'നിലൂടെയും ആ മേന്മ കാത്തുസൂക്ഷിക്കും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.