×

ദയാ ഭാരതി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനംചെയ്തു

google news
,kju

ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ദയാ ഭാരതി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു.

അയോദ്ധ്യ ടെമ്പിൾ ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്കുമെന്ററി ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ്  ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ സംവിധായകൻ കെ.ജി. വിജയകുമാർ. മാർക്കറ്റിംഗ് എക്സിക്കുട്ടീവ്-സിബി പടിയറ, എന്നിവരും പ്രശസ്ത നിർമ്മാതാവ് സെവൻ ആർട്ട്സ് വിജയകുമാറും ഈ പ്രകാശന കർമ്മത്തിൽ പങ്കുകൊണ്ടു.

തമ്പുരാൻ ഇൻ്റർനാഷണൽ ഫിലിം ആൻ്റ് ഇവൻ്റെ സിൻ്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

,mjj

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരേ വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. ഈ മേഖലയിലേക്ക് ഗായകൻ ഹരിഹരൻ കടന്നു വരുന്നതോടെ ചിത്രത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നു.

നെഹാസക്സേനാ, ദേശീയ അവാർഡ് ജേതാവ് നാഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത് ദിനേശ് പ്രഭാകർ, ഗോകുലം ഗോപാലൻ ഏ.വി.അനൂപ്, ജയരാജ് നീലേശ്വരം, എന്നിവർക്കെഷം നിരവധി പുതുമുഖങ്ങളും യഥാർത്ഥ ആദിവാസികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Read more........

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന 'ആനന്ദ് ശ്രീബാല': ചിത്രത്തിന്റെ പൂജകർമ്മം നടന്നു

'വരാഹം': മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ആസിഫും സുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം: സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഒരിടവേളയ്ക്കു ശേഷം ആരോഗ്യ പോഡ്‌കാസ്റ്റുമായി സാമന്ത വീണ്ടും മടങ്ങിവരുന്നു

'മോഹൻലാലും അച്ഛനും തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുവില്ല': ധ്യാൻ ശ്രീനിവാസൻ

ഗാനങ്ങൾ - പ്രഭാവർമ്മ ജയൻ തൊടുപുഴ, ഡാർവിൻ പിറവം. സംഗീതം. സ്റ്റിൽജു അർജുൻ. ഹരിഹരൻ നാഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിൻ, ഹരിത .വി. കുമാർ.ഐ. ഏ എസ് എന്നിവരാണു ഗായകർ.

ഛായാഗ്രഹണം - മെൽബിൻ ,സന്തോഷ്, എഡിറ്റിംഗ്- രതീഷ് മോഹൻ, കലാസംവിധാനം ലാലു തൃക്കളൂർ, മീഡിയാ എക്സിക്കുട്ടീവ് - സിബി പടിയറ, പ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാന്നൂർ

ആതിരപ്പള്ളി, ആനക്കയം, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

പിആർഒ: വാഴൂർ ജോസ്.