Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘മഞ്ഞുമ്മല്‍ ബോയ്സ്’: ‘കുടിച്ചുകൂത്താടുന്ന പൊറുക്കികൾ’: സിനിമയെയും മലയാളികളെയും രൂക്ഷമായി വിമർശിച്ചു ജയമോഹൻ

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 10, 2024, 10:58 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘മഞ്ഞുമ്മല്‍ ബോയ്സ്’ തമിഴ്നാട്ടില്‍ വലിയ വിജയം നേടി മുന്നേറുമ്പോൾ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍.

‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെയും മലയാളികളുടെ സംസ്കാരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.

 

,

 

സിനിമയെ വിമര്‍ശിച്ചാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് പിന്നീടുള്ള പരാമര്‍ശങ്ങള്‍.

ReadAlso:

നായികയ്ക്ക് എത്ര ഭാരം ഉണ്ടെന്ന് ചോദ്യം; പൊട്ടിത്തെറിച്ച് നടി ഗൗരി കിഷൻ

കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ജനമനസുകൾ കീഴടക്കാൻ വിജയ്‌യുടെ ‘ജനനായകൻ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ടോവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ഷെഡ്യൂളിന് പാക്കപ്പ്

പ്രശാന്ത് മുരളി നായകനാകുന്ന ‘കരുതൽ’ സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

മ‍ഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹന്‍ പറയുന്നു. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആവശ്യപ്പെടുന്നു.

ജയമോഹന്റെ ബ്ലോഗിൽ നിന്നുളള പ്രസക്ത ഭാഗങ്ങൾ:

‘‘മഞ്ഞുമ്മൽ ബോയ്‌സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും അവർ എത്താറുണ്ട്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.

ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് കുറഞ്ഞത് പത്ത് തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും.

ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം.

,

അത് അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു.

ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകൾ മൂലം കാല് വൃണപ്പെട്ട് ചരിയുന്നുണ്ട്. അതിനെ അപലപിച്ച് ഞാൻ എഴുതിയ ‘ആനവൈദ്യന്‍’ മലയാളത്തിലും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു.

എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്. മർദനമല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല.

കേരളത്തിൽ കല്യാണത്തിന് പോകുന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുന്നു. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങൾ ബഹളമുണ്ടാക്കുന്നു. പന്തലിൽ തന്നെ ഛർദ്ദിക്കുന്നവരും കുറവല്ല. വിവാഹ ചടങ്ങിൽ വരൻ തന്നെ ഛർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

,

മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു.  മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വർഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകൾ കേരളത്തിൽ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവൽകരിച്ചിരുന്നു.

അവ ഇൻപുട്ടില്ലാത്ത വ്യാജ ചിത്രങ്ങളാണ്. ഇവയെ പ്രകൃതിദത്ത കലാസൃഷ്‌ടികളായി ബുദ്ധിജീവികൾ ആഘോഷിച്ചു. കേരളത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കിൽ ഈ സിനിമാക്കാർക്കെതിരെ നേരിട്ട് നടപടിയെടുക്കണം.

തമിഴ്‌നാട്ടിൽ മയക്കുമരുന്നിന് അടിമപ്പെട്ട സിനിമകൾ ആഘോഷിക്കുന്നവരെ ഞാൻ തെമ്മാടികളോ നീചന്മാരോ ആയി കണക്കാക്കും.

രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. തമിഴ്നാടും ഇപ്പോള്‍ കേരളത്തിന്‍റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു.

ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്. 

വാണിജ്യ സിനിമ ഒരു കലയല്ല. പരിശീലനമോ കലാപരമായ അറിവോ ഇല്ലാത്ത വലിയ ജനക്കൂട്ടത്തോട് ഇത് നേരിട്ട് സംസാരിക്കുന്നു. അതിന് ഒരിക്കലും കലാസ്വാതന്ത്ര്യം നൽകരുത്. ആ ദാരിദ്ര്യം ബൗദ്ധികമായ ഒരു ചെറുത്തുനിൽപ്പും നടത്താൻ കഴിയാത്ത സാധാരണക്കാരായ ജനസമൂഹത്തെ അധഃപതിപ്പിക്കും.

Read More……

  • ‘ഒരുപാട് സ്നേഹം എന്റെ സൂപ്പർസ്റ്റാറിന്’: ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ
  • വാലിബൻ രണ്ടാം ഭാഗത്തിൻ്റെ അവകാശം ആർക്കും തീറെഴുതിയിട്ടില്ല; ‘അന്വേഷണ’ത്തിനോട് വെളിപ്പെടുത്തി നിർമ്മാതാവ്
  • മരുഭൂമിയിലെ ദുരിത ജീവിതം പേറുന്ന നജീബ്, ആടുജീവിതത്തിന്റെ തീവ്രഭാവങ്ങളുമായി ട്രെയ്‌ലർ
  • വിജയ്‌യുടെ പാർട്ടിയിൽ അംഗത്വമെടുക്കാൻ നീണ്ടനിര: ഒരു മണിക്കൂറിനുള്ളിൽ വെബ്സൈറ്റ് സന്ദർശിച്ചത് 20 ലക്ഷത്തിൽപ്പരം ആളുകൾ
  • 100 കോടി ക്ലബ്ബിലേക്ക് കുതിക്കാനൊരുങ്ങി ‘പ്രേമലു’: 29 ദിവസം കൊണ്ട് ചിത്രം നേടിയത് വമ്പൻ കളക്ഷൻ

മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛർദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലുപേരെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ?

സിനിമയിലൂടെ ഇതിനെല്ലാം സാമൂഹിക സ്വീകാര്യത പതിയെ സൃഷ്‌ടിക്കപ്പെടുകയാണ്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ.’’–ജയമോഹന്റെ വാക്കുകൾ.

മലയാളികളെയും മലയാള സിനിമയെയും അധിക്ഷേപിക്കുന്നതിനൊപ്പം കേരളത്തിലെ വിനോദ സഞ്ചാരമേഖലയെ കുറിച്ചും ജയമോഹന്‍ തന്‍റെ ബ്ലോഗില്‍ വിമര്‍ശിക്കുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ഈ ഭോഷ്ക്കുകളെ സാധാരണക്കാരൻ്റെ ആഘോഷമായി ചിത്രീകരിച്ച് ന്യായീകരിക്കുക മാത്രമല്ല, അവരെ ഉയർത്തുകയും ചെയ്യുന്നു.

ചിത്രത്തിനൊടുവിൽ അവരിൽ ഒരാൾക്ക് ദേശീയ അവാർഡ് ലഭിച്ചുവെന്ന വാർത്തയാണ് കാണിക്കുന്നത്. നിയമപ്രകാരം അവരെ ജയിലിൽ അടയ്ക്കണമെന്നും ജയമോഹന്‍ പറഞ്ഞു.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ജനിച്ച ജയമോഹന്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ റ്റു എന്നിവയാണ് ജയമോഹന്‍ തിരക്കഥയൊരുക്കിയ മലയാള സിനിമകള്‍.

Latest News

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം: സുപ്രീംകോടതി

പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു: പാലക്കാട് കണ്ണാടി ഹൈസ്കൂളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അർജുന്റെ കുടുംബം പ്രതിഷേധവുമായി രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും; എ.വി ഗോപിനാഥ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies