സവർക്കറായി രൺദീപ് ഹൂഡ എത്തുന്ന ചിത്രം ‘സ്വതന്ത്ര വീർ സവർക്കറി’ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമ പറയാൻ പോകുന്നത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കറെന്നും അങ്ങനെ ഒരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് ഹൂഡ പറയുന്നു.
മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
Read More……
- ‘നടി നിവേദയ്ക്ക് പ്രമുഖ നടന്റെ സമ്മാനം: ദുബായിൽ 50 കോടിയുടെ ആഢംബര ഭവനം’: ആരോപണങ്ങളോട് പ്രതികരിച്ചു താരം
- അമേരിക്കയിൽ കിടിലൻ ലുക്കിൽ ഖുറേഷി അബ്രഹാം: വൈറലായി വീഡിയോ
- മഞ്ഞുമ്മൽ ബോയ്സിന്റെ ഹാങ്ങോവറിൽ ‘ഡെവിൾസ് കിച്ചണി’ലേയ്ക്ക് സഞ്ചാരികളുടെ നീണ്ടനിര
- തല വേദനയും, സൈനസും തടയാൻ ഇനി മരുന്നും വിക്‌സും വേണ്ട: പ്രയോഗിക്കാം ഈ ട്രിക്കുകൾ
- എല്ലാ കാലാവസ്ഥയ്ക്കും ഒരുപോലെ ഇണങ്ങുന്ന ഭൂമിയിലെ സ്വർഗ്ഗം
സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്.
മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മാർച്ച് 22ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിർമാതാക്കളുടെ പദ്ധതി.