×

'പ്രസവശേഷം ഇത്രയും എനർജെറ്റിക്കോ'?: ട്രെൻഡിങ്ങായി ഷംന കാസിമിന്റെ 'ഗുണ്ടൂർ കാരം' ഡപ്പാംകൂത്തു

google news
,jhhghg

മഹേഷ് ബാബു നായകനായി എത്തിയ തെലുങ്ക് ചിത്രം 'ഗുണ്ടൂർ കാര'ത്തിലെ ഒരു ഗാനമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. ഭാഷാഭേദമെന്യേ ഏവരും ആഘോഷമാക്കിയ ഗാനം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മലയാള നടികൂടിയായ ഷംന കാസിം(പൂർണ) ​ഗസ്റ്റ് റോളിൽ എത്തിയതോടെ ​ഗാനം വേറെ ലെവൽ ആയെന്ന് പറയേണ്ടതില്ലല്ലോ. ​'കുർച്ചി മടത്തപ്പെട്ടി​' എന്ന ഈ ​ഗാനം ഇപ്പോഴും ട്രെന്റിം​ഗ് ലിസ്റ്റിൽ ഒന്നാമതാണ്. ഈ അവസരത്തിൽ ഷംനയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 

2023 ഏപ്രിൽ നാലിന് ആണ് ഷംന കാസിം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ശേഷം ഡാൻസ് ചെയ്ത സിനിമയാണ് 'ഗുണ്ടൂർ കാരം'. അതുകൊണ്ട് തന്നെ ​ഗർഭ ശേഷം ഇത്രേം എനർ‌ജറ്റിക് മൂവ്സുമായി എത്തിയ ഷംനയ്ക്ക് വൻ കയ്യടിയാണ് ലഭിക്കുന്നത്.

വളരെ സിമ്പിൾ ആണെങ്കിലും പവർ ഫുള്ളായ പ്രകടനമാണ് ഷംനയുടേത് എന്നാണ് ആരാധകർ പറയുന്നത്. 

"പ്രസവ ശേഷം ഇത്രേം എനർജറ്റിക്ക് മൂവ്‌സ്, അത്രേം സപ്പോർട്ട് ചെയ്യുന്ന ബാക്ക് ബോൺ ആയ ഹസ്ബൻഡിനു ബി​ഗ് സല്യൂട്ട്, പൂർണ്ണയുടെ ഡാൻസ് പോർഷൻ പെർഫെക്റ്റ് ഡാൻസ് ആണ്, ആദ്യം ആയിട്ടു മഹേഷ്‌ ബാബുന്റെ പാട്ട് ഇത്രയും ആസ്വാധിച്ചു കേൾക്കുന്നെ മ്യൂസിക് ഒരേ പൊളി",എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Read more.....

'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്': ക്രൈം ഡ്രാമ 'സീക്രട്ട് ഹോം' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

'ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരപഭ്രംശം', കൊലച്ചിരിയുമായി മമ്മൂട്ടി; ട്രെയ്‌ലർ പുറത്ത്

മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: ദയാഭാരതി' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഗംഭീര ആക്ഷൻ സ്വീകൻസുകളുമായി ബഡേ മിയാന്‍ മേക്കിങ് വിഡിയോ: വില്ലനായി പൃഥ്വിരാജ്

ഫെബ്രുവരി കവര്‍ന്ന മലയാളത്തിന്റെ 'സൂര്യ കിരീടം'

അതേസമയം, ഈ ​ഗാനത്തിന്റെ ഷൂട്ടിം​ഗ് വേളയിലെ വീഡിയോ ഷംന പങ്കുവച്ചിരുന്നു. മകൻ ഹംദാനും ഷൂട്ടിന് എത്തിയിരുന്നു. മഹേഷ് ബാബുവിനും ശ്രീലീലയോടും ഒപ്പം മകനുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളും ഷംന പങ്കുവച്ച വീഡിയോയിൽ ഉണ്ടായിരുന്നു. 

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ശേഷം ഏപ്രിലിൽ ആദ്യ കൺമണി ദമ്പതികൾക്ക ജനിച്ചു. ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) ആണ് കുഞ്ഞിന് നൽകിയിരിക്കുന്നത്.