എസ്.വി.കെ.എ മൂവീസിൻ്റെ ബാനറിൽ എസ്.കെ.ആർ, എസ്. അർജുൻകുമാർ, എസ്. ജനനി എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രശസ്ത ഛായാഗ്രാഹകൻ ആർ. മണിപ്രസാദ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൻ ജീവനേ’.
പുതുമുഖങ്ങളായ ആദർശ്, സാന്ദ്ര അനിൽ, തമിഴ് താരം ലിവിങ്സ്റ്റൺ, ചാപ്ലിൻബാലു, കുളപ്പുള്ളി ലീല, അംബിക മോഹൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളം, തമിഴ് എന്നീ രണ്ട് ഭാഷകളിലായി എത്തുന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.
നിർമാതാക്കളായ ശശി അയ്യൻചിറ, കണ്ണൻ പെരുമുടിയൂർ, സുധീർ മുഖശ്രീ, ഛായാഗ്രാഹകൻ ഉത്പ്പൽ വി നായനാർ, ബിഗ്ബോസ് താരം വിഷ്ണു ജേഷി, ഗായകൻ അരവിന്ദ് വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്‍റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി
തമിഴിൽ ചിത്രം എൻ ശ്വാസമേ എന്ന പേരിലാകും പുറത്തിറങ്ങുക. വിദേശത്തു നിന്ന് നാട്ടിലേക്ക് എത്തുന്ന നായിക സ്വന്തം നാടിൻറെ വൈകാരികതയിലേക്ക് ഇഴുകിച്ചേരുന്നതാണ് കഥാതന്തു.
സംവിധായകൻ തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ രാംനാഥ് ആണ്. സംഗീതം: പി.ജെ, ഗാനരചന: ശ്രീവിദ്യ, ജി.കൃഷ്ണകുമാർ, ആർട്ട്: വിഷ്ണു നെല്ലായ, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂംസ്: സുകേഷ് താനൂർ.
പ്രൊജക്ട് ഡിസൈനർ: ജെ.ജെ രാജൻ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സോമൻ പെരിന്തൽമണ്ണ, കൊറിയോഗ്രാഫർ: എസ്ര എഡിസൺ, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: മനു ഡാവിഞ്ചി.