പ്രേമം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന നടിയാണ് സായി പല്ലവി. മലയാളിയല്ലെങ്കിലും, ആദ്യ ചിത്രത്തിലൂടെ തന്നെ മലര് മിസ്സിനെ കേരളക്കര ആഘോഷിച്ചു. പിന്നീട് സായി പല്ലവി മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും എല്ലാം സജീവമായി. സായി പല്ലവിയിലൂടെയാണ് സഹോദരി പൂജ കണ്ണനും ആളുകള്‍ക്ക് പരിചിതയായത്. തന്റെ കുഞ്ഞ് അനിയത്തിയെ കുറിച്ച് പറയുമ്പോള്‍ ആയിരം നാവായിരുന്നു പല്ലവിയ്ക്ക്. ഇപ്പോഴിതാ തന്റെ പ്രണയം പരസ്യപ്പെടുത്തി എത്തിയിരിക്കുകയാണ് പൂജ കണ്ണന്.
Read also: നടി സ്വാസിക വിജയ് വിവാഹിതയാകുന്നു
മനോഹരമായ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കൊപ്പം, അതിലും മനോഹരമായ ക്യാപ്ഷനോടെയാണ് പൂജ പ്രണയത്തെ കുറിച്ച് പറഞ്ഞിരിയ്ക്കുന്നത്. ‘നിസ്വാര്‍ത്ഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു! ഇതാണ് വിനീത്, അവന് എന്റെ സൂര്യകിരണമാണ്. കുറ്റകൃത്യത്തിലെ എന്റെ പങ്കാളിയെ ഞാന്‍ സ്നേഹിക്കുന്നു, ഇപ്പോള്‍ എന്റെ പങ്കാളി’ എന്നാണ് പൂജയുടെ ക്യാപ്ഷന്‍.
ആശംസകളുമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഇതുവരെ എന്ത് കാര്യത്തിനും ചേച്ചിയാണ് എന്റെ ക്രൈം ഇന്‍ പാര്‍ട്ണര്‍ എന്ന് പറഞ്ഞിരുന്ന പൂജ ഇപ്പോള്‍ വിനീതാണ് പാര്‍ട്ണര്‍ എന്ന് പറഞ്ഞതിലെ സങ്കടം ചിലര്‍ കമന്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു