ആര്യൻ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നൽകാൻ ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ് ഖാൻ

karan johar aryan khan and shah rukh khan
 

ബോളിവുഡ് താരം ഷാരൂഖ് ഖാൻ(shahrukh khan) വ്യക്തിപരമായി ഏറ്റവുമധികം സമ്മർദ്ദങ്ങൾ അനുഭവിച്ച ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ മാസം. മകൻ ആര്യൻ ഖാൻറെ (Aryan Khan) ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടർന്ന് ഒരു മാസത്തോളം നീണ്ട ജയിൽ വാസം ഇതെല്ലാം കിം​ഗ് ഖാനെ തളർത്തിയിരുന്നു. ആര്യൻ പുറത്തിറങ്ങിയതിന് പിന്നാലെ മകൻറെ ജീവിതത്തിൽ ചില മുൻകരുതലുകൾ ഷാരൂഖ് നടത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആര്യൻ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നൽകാൻ ലൈഫ് കോച്ചിനെ ഷാരൂഖ് നിയമിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

നടൻ ഹൃത്വിക് റോഷന്റെ മാർഗനിർദേശിയായിരുന്ന അർഫീൻ ഖാൻ ആണ് ആര്യന്റെ കോച്ച്. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞപ്പോഴുണ്ടായ മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടിയാണ് ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.