രാവിലെ എല്ലാവരുടെയും സമയം പോകുന്നത് ബ്രേക്ഫാസ്റ് ഉണ്ടാകുമ്പോഴാണ്. എന്നാൽ വാരൽ പെട്ടന്നുണ്ടാക്കാൻ കഴിയുന്നൊരു രുചികരമായ ഐറ്റം ഉണ്ട്. ബ്രേക്ക്ഫാസ്റ്റായും അത്താഴമായും വിളമ്പാം, കറിയില്ലാതെയും കഴിക്കാം. ആട്ടയും മുട്ടയും പഞ്ചസാരയും ചേർത്ത് വിഭവം തയാറാക്കുന്ന ഈ വിഭവം സിംപിളാണ്.. എങ്ങനെ തയ്യാറാക്കാം.
മിക്സിയുടെ ജാറിലേക്ക് ആവശ്യമുള്ള ആട്ടമാവോ മൈദയോ ചേർക്കാം. ഒപ്പം ഇത്തിരി ഉപ്പും മധുരത്തിനായി പഞ്ചസാരയും വെള്ളവും 2 മുട്ടയും പൊട്ടിച്ച് ഒഴിച്ച് നന്നായി അടിച്ചെടുക്കാം. ഗ്യാസിൽ പാന്‍ വച്ച് ചൂടാകുമ്പോൾ എണ്ണ ചേർക്കാം.
വൈകുന്നേരത്തെ ചായക്കൊപ്പം: എളുപ്പത്തിലൊരു പലഹാരം
മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവലില്‍ ജാവ 350 ബ്ലൂ പ്രദര്‍ശിപ്പിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്
ഉച്ചക്കൂണിന് ഞൊടിയിടയിൽ തയാറാക്കാം പൊടിച്ചമ്മന്തി: ഒരു പാത്രം നിറയെ ചോറ് കഴിക്കാം
മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ; ഇടയ്ക്കിടെയുള്ള മൂത്ര ശങ്ക: കാരണമിതാണ്
തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് ദോശ പോലെ പരത്തി കൊടുത്ത്, തിരിച്ചും മറിച്ച് വേവിച്ചെടുക്കാം. നല്ല മയമുള്ള അപ്പം റെഡി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. പഞ്ചസാരയുടെ മധുരവും ഉള്ളതിനാൽ കറിയുടെ ആവശ്യവുമില്ല. കുട്ടികൾക്കും ഇഷ്ടമാകും ഈ പലഹാരം.