ചിക്കൻ ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. വൈകുന്നേരം ചായക്കൊപ്പം രുചികരമായ ചിക്കൻ ബോൾസ് തയ്യാറാക്കിയാലോ? കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും
ആവശ്യമായ ചേരുവകൾ
ചിക്കൻ- ഒരു കിലോ, മഞ്ഞൾപൊടി- അര ടീസ്പൂൺ, മുളകു പൊടി- ഒരു ടേബിൾ സ്പൂൺ, ഉപ്പ്- ആവശ്യത്തിന്, വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ, സവാള- 1, പച്ചമുളക്- 2, ഇഞ്ചി വെളുത്തുള്ളി ചതച്ചത്- അര ടേബിൾ സ്പൂൺ, ഗരം മസാല- ഒരു ടേബിൾ സ്പൂൺ, കുരുമുളക് പൊടി- എരുവിനനുസരിച്ചു, ചില്ലി ഫ്ളേക്സ്- ആവശ്യത്തിന്, സോയ സോസ്- അര ടേബിൾ സ്പൂൺ, മല്ലിയില- ആവശ്യത്തിന്, തൈര്- ടേബിൾ സ്പൂൺ, ബ്രെഡ് ആവശ്യത്തിന്, മുട്ട- ബ്രെഡ് ക്രംസ്- ആവശ്യത്തിന്, എണ്ണ- ആവശ്യത്തിന്
Read More: RECIPE| ദിവസവും ചോറ് കഴിച്ചു മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കു
തയ്യാറാക്കുന്ന വിധം
ചിക്കൻ നല്ലവണ്ണം കഴുകി വൃത്തിയാക്കി ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിച്ചെടുക്കുക. ശേഷം വെളിച്ചെണ്ണ ഒഴിച്ചു സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ച് എന്നിവ വഴറ്റിയെടുക്കാം.
ആവശ്യത്തിന് ഉപ്പും ചേർക്കാം. വഴന്നു വരുമ്പോൾ ഇതിലേക്ക് ഗരം മസാല, കുരുമുളകു പൊടി, ചില്ലി ഫ്ലേക്സ്, സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. മിക്സ് ചെയ്തതിനു ശേഷം വേവിച്ചു വച്ച ചിക്കൻ മസാലയിലേക്ക് ചേർക്കാവുന്നതാണ്.
മല്ലിയില, തൈര് ഒന്നിച്ച് അരച്ചെടുത്ത മിക്സ് കൂടി ഇതിലേക്ക് ചേർത്താൽ മസാല തയ്യാർ. പിന്നീട് ബ്രെഡിന്റെ അറ്റത്തെ ഭാഗം മുറിച്ചു മാറ്റുക. ശേഷം ഒരോ ബ്രെഡിൽ ചിക്കൻ മിക്സ് ചേർത്ത് ബോൾ രൂപത്തിലാക്കുക. ഇത് മുട്ട, ബ്രെഡ് ക്രംസ് എന്നിവയിൽ മുക്കി പൊരിച്ചെടുക്കാവുന്നതാണ്. രുചികരമായ ചിക്കൻ ബോൾസ് തയ്യാർ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ