പല ദിവസങ്ങളിലും മീൻ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. മീൻ കറി ഇല്ലാതെ ഭക്ഷണം കഴിക്കാൻ അതിനേക്കാളും ബുദ്ധിമുട്ടായിരിക്കും. ഇത്തരത്തിൽ മീനില്ലാത്ത ദിവസം മീൻകറി മീനില്ലാതെ വയ്ക്കാം
എങ്ങനെയാണന്നല്ലേ? നോക്കാം
- Read more…..
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- Duck Mapas | താറാവ് മപ്പാസ്
- കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി
- ഉണക്കച്ചെമ്മീന്‍ ചമ്മന്തിപ്പൊടി
- ഇനി മുതൽ ക്യാബേജ് തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കു: രുചി മുൻപിൽ നിൽക്കും
ആവശ്യമായ ചേരുവകള്‍
തക്കാളി- 250 ഗ്രാം
ചെറിയ ഉള്ളി- 150 ഗ്രാം
വെളുത്തുള്ളി- 50 ഗ്രാം
ഇഞ്ചി- 10 ഗ്രാം
കറിവേപ്പില- മൂന്ന് തണ്ട്
ഉലുവ- കാല് ടീസ്പൂണ്‍
മല്ലിപ്പൊടി- അര ടീസ്പൂണ്‍
വാളന്‍പുളിവെള്ളം- 20 മില്ലി
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- കാല് ടീ സ്പൂണ്‍
വറ്റല്‍ മുളക്- 100 ഗ്രാം
തയ്യാറാക്കുന്ന വിധം
തയാറാക്കുന്ന വിധം
തക്കാളി, ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ ചെറുതായി അരിയുക. ഇനി വറ്റല്‍ മുളക് അരച്ചെടുത്തതും മഞ്ഞള്‍പ്പൊടിയും ഉപ്പും മല്ലിപ്പൊടിയും അല്പം വെളിച്ചെണ്ണയും പുളിവെള്ളവും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വയ്ക്കാം. ആദ്യം തയ്യാറാക്കിയവ ഇതില്‍ മിക്സ് ചെയ്ത് ചെറുതീയില്‍ വേവിക്കാം. ചാറ് കുറുകിയാല്‍ ഇറക്കി വച്ച് അല്പം ഉലുവയും ചെറിയുള്ളിയും കറിവേപ്പിലയും നന്നായി മൂപ്പിച്ച് ചേര്‍ക്കാം
മീനില്ലാത്ത മീൻകറി റെഡി