×

കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി

google news
d

എല്ലാവര്ക്കും മടിയാണ് ദിവസങ്ങൾ കാണും. ഒന്നും ചെയ്യാൻ തോന്നാതെ മടിച്ചു ഇരിക്കുന്ന ദിവസങ്ങൾ നിരവധിയുണ്ട്. അന്നത്തെ ദിവസം ചോറിനു കറിയായി പെട്ടന്നുണ്ടാക്കാൻ സാധിക്കുന്നതാണ് തക്കാളി ചട്നി. 

വളരെ പെട്ടെന്നും, രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്നതാണ് ഈ ചമ്മന്തി  

അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ശേഷം എണ്ണയിലേക്ക് 4 വറ്റൽമുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് രണ്ടു കൂടി നല്ലപോലെ വറുത്തെടുക്കുക.

w

ഇവ രണ്ടും നല്ലപോലെ മൂത്ത് വന്നാൽ കോരി മാറ്റുക. ഇനി ബാക്കിയുള്ള എണ്ണയിലേക്ക് 3 തക്കാളി കുറച്ച് വലുതായി അരിഞ്ഞ ശേഷം എണ്ണയിലേക്ക് വെച്ച് ഒന്ന് മൂപ്പിക്കുക. ഒരു സൈഡ് മൂത്ത് വന്നാൽ തിരിച്ചിട്ട് കൊടുക്കുക. രണ്ട് സൈഡും മൂത്തു വരുമ്പോൾ കുറച്ച് ചെറിയ ഉള്ളിയും കുറച്ചു വെളുത്തുള്ളിയും കൂടി എണ്ണയിലേക്ക് ചേർത്ത് ഇതുപോലെ വറുത്തെടുക്കുക.

Read more....

അരിയും പച്ചരിയും വേണ്ട: തയാറാക്കാം പൂവ് പോലത്തെ ഇഡ്ഡലി

ഉച്ചയ്ക്ക് ചോറിനു വേറൊരു കറിയും വേണ്ട: തയാറാക്കാം ചെമ്മീൻ ചമ്മന്തി

Fish curry അമ്മ വയ്ക്കും അതെ രുചിയിൽ: കുടം പുളിയിട്ട മീൻകറി തയാറാക്കിയാലോ?

എന്നും ഒരുപോലെ ഉള്ള രുചികൾ കഴിച്ചു മടുത്തില്ലേ? പ്രാതലിനു ഇനി ഗോതമ്പ് ഇടിയപ്പം

RECIPE | സിംപിളായി ഒരു ഇളനീർ ഷേക്ക്

ശേഷം ഒരു സവാളയുടെ പകുതി യും കൂടി വലിയ പീസുകൾ ആയി മുറിച്ചശേഷം ഇതുപോലെതന്നെ വറുത്തെടുക്കുക. ശേഷം മൂന്ന് പച്ചമുളകും കൂടി നീളത്തിൽ കീറിയ ശേഷം അതിലേക്ക് ചേർത്ത് ഇതുപോലെ മൂപ്പിക്കുക.

ലോ ഫ്ളൈമിൽ വെച്ച് ഇവയെല്ലാം നല്ലപോലെ വറുത്തെടുക്കുക. ലോ ഫ്ളൈമിലിട്ട് തിരിച്ചും മറിച്ചുമിട്ട് ഒരു ബ്രൗൺ കളർ ആയി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഇവയെല്ലാം കുറെച്ചെയായി ഇടി കല്ലിലേക്ക് ചേർത്ത് ചതച്ചെടുക്കുക.

ആദ്യം മൂപ്പിച്ചെടുത്ത വറ്റൽമുളകും കറിവേപ്പിലയും കൂടി കല്ലിലേക്ക് വെച്ച് ചതയ്ക്കുക. എന്നിട്ട് ചതച്ചെടുത്തത് കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ബാക്കിയുള്ള തക്കാളിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും സവാളയും കൂടി കുറെച്ചെയായി ഇട്ട് നല്ല പോലെ ചതക്കുക. മിക്സിയിൽ അടിച്ച് പേസ്റ്റാക്കി എടുക്കുന്നതിനേക്കാളും ഇങ്ങനെ ചെയ്യുന്നതാണ് ഏറ്റവും രുചി. ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി എല്ലാം നല്ലപോലെ മിക്സ് ആക്കി എടുക്കുക.

ശേഷം എല്ലാം ഇടികല്ലിൽ നല്ലപോലെ ചതച്ചെടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഈ ചതച്ചെടുത്ത മിക്സിലേക്ക് ചേർത്തിളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളി ചട്നി തയാറായിട്ടുണ്ട്. ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണിത്. 

 

 

Tags