×

Paneer butter masala |വീട്ടിലൊരു പ​നീ​ർ ബ​ട്ട​ർ മ​സാ​ല ഉണ്ടാക്കിയാലോ

google news
ff
ആവശ്യമായ ചേ​രു​വ​ക​ൾ

പ​നീ​ർ -200 ഗ്രാം

​ ബ​ട്ട​ർ -100 ഗ്രാം

​ സ​വാ​ള -2 എ​ണ്ണം

 ത​ക്കാ​ളി -2 എ​ണ്ണം

 ഗ​രം​മ​സാ​ല -അ​ര ടീ​സ്പൂ​ൺ

 ചെ​റി​യ​ജീ​ര​കം -അ​ര ടീ​സ്പൂ​ൺ

 മ​ഞ്ഞ​ൾ​പൊടി -അ​ര ടീ​സ്പൂ​ൺ

 മു​ള​കു​പൊ​ടി -ര​ണ്ട് ടീ​സ്പൂ​ൺ

 വെ​ളു​ത്തു​ള്ളി -8 അ​ല്ലി

 ഉ​പ്പ്‌, വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്

മ​ല്ലി​യി​ല - ആ​വ​ശ്യ​ത്തി​ന്


ത​യാ​റാ​ക്കു​ന്ന വി​ധം

   ഒ​രു പാ​നി​ൽ ബ​ട്ട​ർ ചേ​ർ​ത്ത് ചൂ​ടാ​കു​മ്പോ​ൾ സ്ക്വ​യ​ർ പീ​സാ​ക്കി​യ പ​നീ​ർ ചേ​ർ​ത്ത് ഷാ​ലോ ഫ്രൈ ​ചെ​യ്ത് മാ​റ്റി​വെ​ക്കു​ക.

    ശേ​ഷം ഇ​തി​ലേ​ക്ക്‌ ചെ​റി​യ ജീ​ര​കം ചേ​ർ​ത്ത് പൊ​ട്ടു​മ്പോ​ൾ ന​ന്നാ​യി കൊ​ത്തി​യ​രി​ഞ്ഞ സ​വാ​ള ഉ​പ്പ് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. 

   ഇ​തി​ലേ​ക്ക് വെ​ള്ളം ചേ​ർ​ക്കാ​തെ മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ത്ത ത​ക്കാ​ളി, വെ​ളു​ത്തു​ള്ളി പ്യു​രി ചേ​ർ​ത്ത്​ ബ​ട്ട​ർ തെ​ളി​ഞ്ഞു​വ​രു​ന്ന​തു​വ​രെ ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം.

   ശേ​ഷം ഇ​തി​ലേ​ക്ക് എ​ല്ലാ പൊ​ടി​ക​ളും ആ​വ​ശ്യ​ത്തി​ന് വെ​ള്ളവും ചേ​ർ​ത്തി​ള​ക്കി തി​ള​ച്ചു​വ​രു​മ്പോ​ൾ ഫ്രൈ ​ചെ​യ്തു​വെ​ച്ച പ​നീ​ർ ചേർക്കുക.

   ആ​വ​ശ്യ​ത്തി​ന് മ​ല്ലി​യി​ല ചേ​ർ​ത്തി​ള​ക്കി ഗ്രേ​വി തി​ള​ച്ചു​വ​രു​മ്പോ​ൾ തീ ​ഓ​ഫ്‌ ചെ​യ്യുക.

പനീർ ബട്ടർ മസാല റെഡി 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക