വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒരു ജ്യൂസ് ആണിത്.ധാരാളം വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു കുട്ടികൾക്ക് വളരെയധികം പോഷണം നല്കുന്നു.ജ്യൂസിൽ അടങ്ങിയിരിക്കുന്ന ബീറ്റാലൈൻ എന്ന പിഗ്മെൻ്റ് ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്, ആൻ്റി-ഇൻഫ്ലമേറ്ററി, കുമിൾനാശിനി, വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ടിൻ്റെ പച്ച ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, തുടങ്ങിയ നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിളർച്ച, ലിംഫറ്റിക് രക്തചംക്രമണം, ക്ഷീണം, കണ്ണിൻ്റെ കാഴ്ച, ചർമ്മ പ്രശ്നങ്ങൾ എന്നിവയ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ചേരുവകൾ
.ബീറ്റ്റൂട്ട്-2(ചെറുതായി അരിഞ്ഞത്)
.സെലറി-1 തണ്ട്
.ഇഞ്ചി-1
.തേൻ-ആവിശ്യത്തിന്
.ഉപ്പു-ആവശ്യത്തിന്
Read more ….
- പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്
- Fresh Figs Strawberry Banana Smoothie | ഫ്രഷ് ഫിഗ്സ് സ്ട്രോബെറി ബനാന സ്മൂത്തി
- Kumbil Appam | വായിൽ അലിഞ്ഞുപോകും കുമ്പിൾ അപ്പം
- Dark circles | കണ്ണിനു ചുറ്റുമുള്ള കറുത്തനിറം നിങ്ങളെ അലട്ടുന്നുണ്ടോ
- കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?
തയ്യാറാക്കുന്നവിധം
ആദ്യം ബീറ്റ്റൂട്ട്,സെലറി,ഇഞ്ചി എന്നിവ നന്നായി അടിച്ചെടുക്കുക.അതിൽ നിന്നും ജ്യൂസ് മാത്രം വേർതിരിച്ചെടുക്കുക ആവശ്യത്തിന് വെള്ളം ചേർക്കുക.അതിലേക്ക് നിങ്ങൾക്ക് മധുരം ആവശ്യമാണെങ്കിൽ തേൻ ചേർക്കാവുന്നതാണ് അല്ലെങ്കിൽ ഒരു നുള്ള് ഉപ്പ് ചേർക്കുകയോ അല്ലെങ്കിൽ നാരങ്ങ ചേർത്തോ ഉപയോഗിക്കാവുന്നതാണ്