ആവശ്യമായ ചേരുവകൾ
തക്കാളി – 2 ഇടത്തരം വലിപ്പം
സവാള – 1 ഇടത്തരം വലിപ്പം
ഇഞ്ചി – ചെറിയ കഷ്ണം
വറ്റൽ മുളക് – 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തേങ്ങാ – 1/2 കപ്പ് ( ഒരു മുറി തേങ്ങയുടെ പകുതി )
താളിക്കാൻ
എണ്ണ – 1 ടീ സ്പൂൺ
കടുക് – 1/2 സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വറ്റൽ മുളക് – 2 എണ്ണം
തയാറാക്കുന്ന വിധം
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് (ഉണക്ക) മുളക് ഇട്ട് മൂപ്പിക്കുക. അതിനുശേഷം സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക.
സവാള വഴറ്റിക്കഴിഞ്ഞാൽ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക, അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കുക.
തണുത്ത ശേഷം ചിരകിയ തേങ്ങയും ഉപ്പും അല്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക. കടുക് താളിച്ച ശേഷം വിളമ്പാവുന്നതാണ്, ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം വിളമ്പാവുന്നതാണ്.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ