ആവശ്യമായ ചേരുവകൾ
പഴുത്ത പഴം – 4 എണ്ണം
കശുവണ്ടി – 25 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
തേങ്ങാക്കൊത്ത് (ചെറുതായരിഞ്ഞത്) – 1 മുറിയുടെ പകുതി
നെയ്യ് – 4 സ്പൂണ്‍
ഏലക്കപ്പൊടി – 1 സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
അവല്‍ – 50 ഗ്രാം
പഞ്ചസാര – 4 സ്പൂണ്‍
തയാറാക്കുന്ന വിധം
പഴം പുഴുങ്ങി, നാരെല്ലാം കളഞ്ഞ് നന്നായി ഉടക്കുക. നെയ്യില്‍ കശുവണ്ടിയും തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും വറുത്തെടുക്കുക.
ഇതിലേക്ക് അവല്‍ ചേര്‍ക്കുക. ഏലക്കാപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഉടച്ച പഴം ഉള്ളംകൈയില്‍ വെച്ച് പരത്തി ഉള്ളിലായ് മിശ്രിതം നിറച്ച് സിലിണ്ടര്‍ ആകൃതിയില്‍ പരത്തി, അറ്റം രണ്ടും കൂട്ടി യോജിപ്പിക്കുക.
ഓരോന്നായി തിളച്ച എണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ മാറ്റാം.
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?