×

തടി കുറയ്ക്കാൻ പല വഴികൾ തേടുന്നവരാണോ? ഇതൊന്ന് പരീക്ഷിക്കു

google news
weight

തടി കൂടുന്നത് വലിയ പ്രശ്നമാണ് പലർക്കും. അത് ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ ആ തടി കുറയ്ക്കാൻ പല വഴിയും പരീക്ഷിക്കുന്നവരാണ് നമ്മൾ. ഇതിനായി ഭക്ഷണനിയന്ത്രണവും വ്യായാമവും പ്രധാനമാണ്. ഇതിനൊപ്പം ചില പ്രത്യേക വീട്ടുവൈദ്യങ്ങളും സഹായിക്കും. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക രീതിയിലെ പാനീയങ്ങളുണ്ട്. ഇത്തരത്തില്‍ ഒരു പാനീയം ബാര്‍ലി കൊണ്ടു തയ്യാറാക്കാം. എങ്ങനെയാണ് തടി കുറയ്ക്കാന്‍ ബാര്‍ലി പാനീയം തയ്യാറാക്കേണ്ടതെന്നറിയാം.

​ബാര്‍ലി​

ഇതിനായി വേണ്ടത് ബാര്‍ലി, വെള്ളം, നാരങ്ങനീര്, തേന്‍, കറുവാപ്പട്ട എന്നിവയാണ് വേണ്ടത്. ബാര്‍ലി വെള്ളം പൊതുവേ ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ തടയാന്‍ സഹായിക്കുന്നതാണ്. യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് ഇതേറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്‍പ്പെടെയുള്ള പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്ന ഒന്നാണ് ബാര്‍ലി.

​ചെറുനാരങ്ങ​

ഇതില്‍ ചേര്‍ക്കുന്ന നാരങ്ങയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആന്റിഒാക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ധാരാളമുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കും. ഡീടോക്‌സിഫിക്കേഷനാണ് മറ്റൊരു ഗുണം. ശരീരത്തിലെ വിഷാംശവും കൊഴുപ്പും നീക്കം ചെയ്യുന്നതിനാല്‍ തന്നെ ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ചെറുനാരങ്ങാവെളളം തടി കുറയ്ക്കാന്‍ പൊതുവേ പറയുന്ന ഒന്നാണ്.

​തേന്‍​

ഇതില്‍ തേന്‍ ചേര്‍ക്കുന്നു. തേന്‍ മധുരമെങ്കിലും പൊതുവേ ആരോഗ്യകരമായ മധുരം എന്ന ഗണത്തില്‍ പെടുത്താം. സാധാരണ മധുരം ആരോഗ്യം കളയുമെങ്കിലും തേന്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. തേന്‍ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. തടി കുറയ്ക്കാന്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണ് കറുവാപ്പട്ടയും.

തടി കുറയ്ക്കാം

ഇത് തയ്യാറാക്കാന്‍ വേണ്ടത് ബാര്‍ലി ധാന്യം മുഴുവനോടെ ഒരു കപ്പ്, വെള്ളം ഒന്നര ലിറ്റര്‍, കറുവാപ്പട്ട ഒരു കഷ്ണം, 2 ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ്. വെള്ളത്തില്‍ നാരങ്ങാനീരു തേനുമൊഴികെ എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ചെറിയ ചൂടില്‍ തിളപ്പിയ്ക്കാം. ഇത് നല്ലതുപോലെ തിളച്ചു കഴിയുമ്പോള്‍ വാങ്ങിവച്ച് ഊറ്റിയെടുക്കാം. ഇതിന് ഇളം ചൂടാകുമ്പോള്‍ തേനും നാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക