ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് സഹായകമാണ്. ചർമ്മത്തിന് തിളക്കം നൽകുന്നതിന് ബീറ്റ്റൂട്ട് ഉപയോഗപ്രദമാണ്. ഇതിലെ വിറ്റാമിൻ സി ചുണ്ടിലെ പിഗ്മെന്റേഷൻ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനു താഴെയുള്ള വൃത്തങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട് നീരിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ചർമ്മത്തെ അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ബീറ്റ്‌റൂട്ട് നീര് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.
രണ്ട് സ്പൂൺ ബീറ്റ്റൂട്ട് നീര്, തൈര് എന്നിവ കലർത്തി പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റെങ്കിലും വച്ച് ഉണങ്ങിയതിനു ശേഷം ഇത് കഴുകിക്കളയാം. മുഖക്കുരുക്കളും പാടുകളും നീക്കി മുഖം ഭംഗിയുള്ളതാക്കാൻ ബീറ്റ്റൂട്ട് സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് പാൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനു പുറമേ, ബീറ്റ്‌റൂട്ടിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കേടായ കോശങ്ങളെ ഉള്ളിൽ നിന്ന് പുനരുജ്ജീവിപ്പിക്കുകയും മങ്ങിയ ചർമ്മത്തിന് ഉടൻ തിളക്കമുള്ള രൂപം നൽകുകയും ചെയ്യുന്നു.
ഒരു ടീസ്പൂൺ പാൽ, അര സ്പൂൺ ബദാം ഓയിൽ, രണ്ട് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം