കക്ഷത്തിലെയും, കഴുത്തിലെയും കറുപ്പ് സംഭവിക്കുന്നത് ചർമ പ്രശ്നങ്ങൾ, ഹോർമോണ്‍ വ്യതിയാനങ്ങൾ എന്നിവ മൂലമാണ്. ഇതുകൂടാതെ തുടർച്ചയായ ഷേവിങ്ങും കക്ഷത്തെ കൂടുതൽ ഇരുണ്ടതാക്കും. സ്ലീവ് ലെസ് ടോപ്പിട്ട് നടക്കാൻ ഇനി ടെൻഷൻ വേണ്ട. കറുപ്പ് മാറാൻ ചില എളുപ്പവഴികളിതാ.
ഉരുളക്കിഴങ്ങ് നീര്
നല്ല നിറം ലഭിക്കാനുള്ള മികച്ചൊരു വഴിയാണ് ഉരുളക്കിഴങ്ങ് നീര്. ശരീരത്തിന്റെ ഏത് ഭാഗത്തായാലും ഇരുണ്ട നിറം അകറ്റാൻ ഉരുളക്കിഴങ്ങിന്റെ നീര് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീരാക്കി കക്ഷത്തിൽ പുരട്ടുക. പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചർമത്തെ മൃദുവാക്കാനും കറുപ്പകറ്റാനും ഇത് സഹായിക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമത്തിന്റെ പുറത്തുണ്ടാകുന്ന ഇരുണ്ട നിറത്തെ ഇല്ലായ്മ ചെയ്യാൻ സഹായിക്കും. മൂന്നോ നാലോ ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്ത്, ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി ഇരുണ്ട നിറമുള്ള ഭാഗത്ത് പുരട്ടാം. പത്തോ പതിനഞ്ചോ മിനിറ്റ് വയ്ക്കുക. ശേഷം വെള്ളം കൊണ്ട് കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ നല്ല മാറ്റം കാണാം.
കറ്റാർ വാഴ
കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കുന്നതിന് സഹായിക്കും. കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കാം.
Read More…..സ്റ്റേജിലേക്ക് ജയ് ശ്രീ റാം എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഷാരുഖാൻ രംഗത്ത്