അമിത വണ്ണം എല്ലാവരുടെയും പ്രശ്‌നമാണ്. ശരീരത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്ന അരക്കെട്ടിലെ വണ്ണം പലരുടെയും പ്രധാന പ്രശ്‌നമാണ് ഏതൊക്കെ തരത്തിൽ നോക്കിയിട്ടും, ഇടുപ്പിലെ വണ്ണം കുറയാത്തവർ വിഷമയ്ക്കണ്ട.
ഈ വ്യായാമങ്ങൾ ഉറപ്പായും നിങ്ങളെ സഹായിക്കും. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമെങ്കിലും ഇവയുടെ ഫലം നിങ്ങളെ ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് നയിക്കും.
read more Foods രാത്രിയിൽ ബിരിയാണി കഴിക്കരുത്: കാരണമെന്ത് ?
വ്യായാമങ്ങൾ പരിശോധിക്കാം
സ്റ്റാർ ഫിഷ്
വ്യത്യസ്തമായ രീതിയിൽ പ്ലാങ്ക് ചെയ്യുന്ന ഒരു വ്യായാമ മുറയാണ് സ്റ്റാർ ഫിഷ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വ്യായാമം. ഇടുപ്പിലെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച വ്യായാമങ്ങളിൽ ഒന്നാണ് ഇത്.
ഈ വ്യായാമം എങ്ങനെ ചെയ്യാം?
- പ്ലാങ്ക് പൊസിഷനിൽ ഒരു വശത്തേക്ക് ചരിഞ്ഞു നിന്നുകൊണ്ട് ബാലൻസ് ചെയ്ത് നിലകൊള്ളുക.
- നിങ്ങൾ ശരിയായി നിലയുറപ്പിച്ച ശേഷം, ഒരു കാൽ മറ്റൊന്നിന്റെ മുകളിൽ അടുക്കി വയ്ക്കുക.
- അതിനു ശേഷം നിങ്ങളുടെ ഒരു കൈ വായുവിലേക്ക് ഉയർത്തുക.
- ശേഷം കാല് കൂടി മുകളിലേക്ക് ഉയർത്തി നേരെയാക്കുക.
- ഇതേസമയം, കൈവിരലുകൾ കൊണ്ട് നിങ്ങളുടെ ഉയരുന്ന കാൽപ്പാദങ്ങളെ സ്പർശിക്കാൻ ശ്രമിക്കുക. തുടർന്ന് പ്രാരംഭ സ്ഥിതിയിലേക്ക് തിരിച്ചു വരിക.
- 15 തവണ ഇടുപ്പിന്റെ ഒരു വശത്ത് മാത്രമായി ഇത് ആവർത്തിച്ച ശേഷം മറുവശത്ത് വീണ്ടും ആവർത്തിക്കുക.
സൈഡ് പ്ലാങ്ക് സർക്കി
സൈഡ് പ്ലാങ്ക് സർക്കിൾ എന്ന വ്യായമ മുറ ഇടുപ്പിലുള്ള പേശികളെ സ്വാധീനിച്ചുകൊണ്ട് കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. മഫിൻ ടോപ്പ്സ്, ലവ് ഹാൻഡിലുകൾ, അടിവയറ്റിലെ കൊഴുപ്പ് തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഈ വ്യായാമം ഏറ്റവും മികച്ചതാണ്.
ഈ വ്യായാമം എങ്ങനെ ചെയ്യാം?
- ഇത് ചെയ്യാനായി പ്ലാങ്ക് പൊസിഷനിൽ ഒരു വശത്തേക്കു ചരിഞ്ഞു നിൽകുക.
- കാൽമുട്ട് തറയോട് കൂടുതൽ അടുപ്പിച്ച ശേഷം നിങ്ങളുടെ കാല് മുകളിലേക്ക് ഉയർത്തി നേരെ പിടിക്കുക.
- തുടർന്ന് കാലുകൾ മെല്ലെ വൃത്താകൃതിയിൽ ചുഴറ്റാൻ ആരംഭിക്കുക.
- ഘടികാര ദിശയിൽ (clockwise) 20 തവണയും എതിൽ ഘടികാര ദിശയിൽ (anti-clockwise) 20 തവണയും ചെയ്ത ശേഷം മറ്റേ വശത്തും ഇതേ രീതിയിൽ വ്യായാമം ആവർത്തിക്കുക.
ഒബ്ലീക് ക്രഞ്ച്
ഇടുപ്പിലുള്ള പേശികളെ പ്രത്യേകം ലക്ഷ്യമിടുന്ന മറ്റൊരു വ്യായാമമാണ് ഇത്. ഈ വ്യായാമ രീതി വയറിന്റെ ഇരു വശങ്ങളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെയും ഒപ്പം മറ്റു ഭാഗങ്ങളിലുള്ള കൊഴുപ്പുകളേയും കുറയ്ക്കാൻ സഹായിക്കും.
ഈ വ്യായാമം എങ്ങനെ ചെയ്യാം?
- നിങ്ങളുടെ പുറം ഭാഗത്ത് ഊന്നൽ കൊടുത്തു കൊണ്ട് നിവർന്നു കിടക്കുക. ശേഷം കാലുകൾ പതുക്കെ ഉയർത്തി കാൽമുട്ടുകൾ മടക്കുക (ചിത്രത്തിൽ കാണുന്നത് പോലെ).
- നിങ്ങളുടെ കൈകൾ തലയ്ക്ക് പിന്നിലേക്ക് വയ്ക്കുക.
- ഇനി തലയുടെ പുറകിൽ വെച്ച കൈകളുടെ സഹായത്തോടെ തല ഉയർത്തി വലതു കൈമുട്ട് കൊണ്ട് ഇടത് കാൽമുട്ടിലും ഇടത് കൈമുട്ട് കൊണ്ട് വലത് കാൽമുട്ടിലും തൊടാൻ ശ്രമിക്കുക.
- ഇങ്ങനെ ഓരോ വശത്തേയ്ക്ക് ചെയ്യുമ്പോഴും അരയ്ക്കു മുകളിലോട്ടുള്ള ഉടലിന്റെ ഭാഗവും അതാത് വശങ്ങളിലേക്ക് ചെരിച്ച് വേണം ചെയ്യാൻ.
- 20 തവണ ഈ വ്യായാമം ആവർത്തിക്കാം.
പൈക്ക്ഡ് എൽബോ ട്വിസ്റ്റ്
നിങ്ങളുടെ വയറിന്റെ വശങ്ങളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ വ്യായാമ രീതിയാണ് ഇത്. ലവ് ഹാൻഡിലുകളെ അകറ്റാനുള്ള പ്രത്യേക കഴിവ് ഈ വ്യായാമത്തിനുണ്ട്.
ഈ വ്യായാമം എങ്ങനെ ചെയ്യാം?
- കാലുകൾ നേരെയാക്കി കൈകൾ ശരീരത്തോട് ചേർത്ത് നീട്ടി വച്ചു കൊണ്ട് നിലത്ത് കിടക്കുക.
- ഇനി നിങ്ങളുടെ കാലുകളും കൈകളും നേരെ മുകളിേക്ക് ഉയർത്തുക. നിങ്ങളുടെ അരക്കെട്ടിനു മുകളിലുള്ള ഭാഗം തറയിൽ നിന്നും ഉയർന്നിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- നിങ്ങളുടെ ശരീരം ബാലൻസ് ചെയ്യുന്നത് അരകെട്ടുകളിലാണന്ന് ഉറപ്പുവരുത്തുക.
- കാലുകൾ മടങ്ങാതെ നേരെ ഉയർത്തി പിടിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ കാൽമുട്ടുകൾ അല്പം മടക്കാവുന്നതാണ്. ഈ പൊസിഷൻ നിലനിർത്തുക ഇനി നിങ്ങളുടെ അരക്കെട്ടിന് മുകളിലോട്ടുള്ള ഉടൽ പതിയെ ഉയർത്തി കൈകളും ഉയർത്തി കാൽപാദങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുക.
- അതിനു ശേഷം ശരീരം വലതു ഭാഗത്തേക്ക് വളയ്ക്കുക. നിങ്ങളുടെ വലതു കൈ വളച്ചുകൊണ്ട് വലതു കൈമുട്ട് കൊണ്ട് തറയിൽ സ്പർശിക്കുക. ശേഷം ഇതേ പ്രവർത്തി ഇടതുഭാഗത്ത് ആവർത്തിക്കുക.
- ഈ വ്യായാമം ഒരോ വശങ്ങളിലേക്കും 20 തവണ വീതം ആവർത്തിക്കാം.
ട്രയാംഗിൾ പോസ് വിത്ത് ഡംബെൽ
നിങ്ങളുടെ വയറിന്റെ ഇരുവശങ്ങളെയും തുടയുടെ പിൻഭാഗത്തുള്ള ഞരമ്പുകളും വലിച്ചുനീട്ടാൻ സഹായിക്കുന്ന ഒരു മികച്ച വ്യായാമമാണ് ട്രയാംഗിൾ പോസ്. എന്നാൽ ഈയൊരു നീക്കത്തിൽ നിങ്ങൾ ഡംബെൽസ് കൂടി ഉൾപ്പെടുത്തുമ്പോൾ, ഇത് നിങ്ങൾക്ക് കൂടുതൽ ആകർഷകമായ ശരീരവടിവ് നൽകാൻ സഹായിക്കുന്ന മികച്ച ഒരു വ്യായാമമായി മാറുന്നു.
ഈ വ്യായാമം എങ്ങനെ ചെയ്യാം?
- പാദങ്ങൾ നിശ്ചിത അകാലത്തിൽ വെച്ച് നട്ടെല്ല് നിവർത്തി നിൽക്കുക. ഇനി വലതു കാൽപാദം ഒരല്പം വലത് വശത്തേക്കും ഇടത് കാൽപാദം നേരെയും വരത്തക്ക വിധം നിലയുറപ്പിക്കുക.
- നിങ്ങളുടെ വലതു കൈയിൽ ഒരു ഡംബെൽ കൂടി എടുത്തു പിടിക്കുക. ഭാരമുള്ള ഈ ഡംബെൽ ഉപയോഗിച്ച് മുകളിലോട്ടും താഴോട്ടുമെല്ലാം പതിയെ ചലിപ്പിക്കുക. ഡംബെൽ ഉള്ള വലതു കൈ മുകളിലോട്ട് ഉയർത്തുക. അതിനു ശേഷം വശത്തേയ്ക്ക് ചെരിയുക. കുറച്ച് സെക്കന്റുകൾ ഇങ്ങനെ നിന്ന ശേഷം നേരെയാകുക.
- ഡംബെൽ ഉപയോഗിച്ച് ഇത് ചെയ്യുമ്പോൾ നിങ്ങൾ പുറകോട്ടും മുൻപോട്ടും ചരിഞ്ഞു പോകാതെ കഴിയുന്നത്ര താഴേക്ക് ആയാനായി ശ്രദ്ധിക്കുക.
- ഓരോ വശങ്ങളിലും 15 തവണ വീതം ആവർത്തിക്കുക.
read more ചാടിയ വയറും പൊണ്ണത്തടിയും പിടിച്ചു കെട്ടിയതു പോലെ കുറയും: ഇത് ഉപയോഗിച്ച് നോക്കു