ബ്ലഡ് കാന്‍സറിനെ പലപ്പോഴും ആദ്യമേ തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. രക്തത്തെയും മജ്ജയെയും ലിംഫാറ്റിക് സിസ്റ്റത്തെയുമെല്ലാം ബാധിക്കുന്ന ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍.
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ബ്ലഡ് ക്യാൻസർ. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്. ബ്ലഡ് കാന്‍സറിനെ പലപ്പോഴും ആദ്യമേ തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.
ബ്ലഡ് ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
വിളർച്ച അനുഭവപ്പെടുന്നു
തളർച്ചയും, തലകറക്കവും അനുഭവപ്പെടുന്നു
അമിതക്ഷീണം അനുഭവപ്പെടുന്നു
പെട്ടന്ന് ശരീര ഭാരം കുറയുന്നു
എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന
മുറിവുകൾ ഉണങ്ങാൻ ബുദ്ധിമുട്ട്
അപകടകരമായ ലക്ഷണങ്ങൾ
ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട.മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്. ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും ശ്വാസതടസ്സം അനുഭവപ്പെടുന്നതും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം.
- Read More….
- കാലുകളിലെ ഈ മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഷുഗറിന്റെ തുടക്കമാണ്, ഇവ നിസ്സാരമായി കാണരുത്
- നിങ്ങളുടെ അകപ്പല്ലിൽ കറ അടിഞ്ഞു കൂടുന്നുണ്ടോ? കറ 3 ദിവസം കൊണ്ടിളകി പോകും ഈ വിദ്യകൾ പരീക്ഷിച്ചാൽ
- വിയർപ്പ് ഗന്ധം നിങ്ങളെ അലട്ടുന്നുവോ? ദിവസം മുഴുവൻ വിയർപ്പ് ഗന്ധമില്ലാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി
- രക്തസമ്മര്‍ദ്ദം കൂടുതലാണോ? ഈ ഒരൊറ്റ പഴം കഴിച്ചാൽ മതി, ആരോഗ്യ ഗുണങ്ങൾ ഒട്ടനവധി…
രക്താർബുദം ബാധിച്ച ഒരാൾക്ക് ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പായും മെഡിക്കൽ നിർദ്ദേശങ്ങൾ എടുക്കണം