രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വലിയൊരു പ്രശ്‌നമാണ്. ഇരുമ്പിന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ് ഇതിനുള്ള പ്രധാനകാരണം.
വിളർച്ചയുടെ ലക്ഷണങ്ങൾ
- ശ്വാസതടസം
- ക്ഷീണം
- തളർച്ച
- തലവേദന
- ഇടയ്ക്കിടെ കോട്ടു വാ ഇടുന്നു
ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം. വൈറ്റമിന്‍ സി-യാല്‍ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് ഗുണകരമാകുകയും ചെയ്യും.
മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസും അനീമിയ തടയാന്‍ നല്ലതാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇരുമ്പ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.
- Read More….
- പഞ്ഞി പോലെ നരച്ച മുടിയെ എള്ള് പോലെ കറുപ്പിക്കും: ഈ ഒരൊറ്റ എണ്ണ വീട്ടിൽ ഉണ്ടാക്കി നോക്കു; മാറ്റം തിരിച്ചറിയാം
- രാത്രിയിൽ ഈ ഭക്ഷണം കഴിക്കാറുണ്ടോ? ഷുഗറും, കൊളസ്ട്രോളും കുത്തനെ ഉയരും; ഇവയെ പറ്റി അറിഞ്ഞിരിക്കു
- വാതരോഗം മുതൽ പ്രേമേഹം വരെ തടയുന്നു: ഈ പച്ചക്കറി അടുക്കളയിലുണ്ടോ?
- ജോലിസമയത്ത് ഉറക്കവും, ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ? നിസ്സാരമല്ല ഈ ലക്ഷണങ്ങൾ
- ദേഹം തളരുന്നത് പോലെ തോന്നാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
അത്തിപ്പഴവും ആപ്പിളും ജ്യൂസാക്കുന്നതും ഇരുമ്പിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. സ്മൂത്തികളും ഇത്തരത്തില്‍ ഗുണം ചെയ്യുന്നവയാണ്. ബീറ്റ് റൂട്ട് ജ്യുസ് കുടിക്കുന്നത് വിളർച്ച തടയുവാൻ സഹായിക്കും. ആഴ്ചയിൽ 3 ദിവസമെങ്കിലും ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കേണ്ടുന്നതാണ്