പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു നമുക്കറിയാം. എന്നാൽ ഏറ്റവും അപകടകരമായ ഒന്നാണ് രാവിലെ എഴുന്നേറ്റുടനെ പുകവലിക്കുന്നത്. ഒരു ശരാശരി പുകവലിക്കാരിൽ നിന്നും പതിന്മടങ് ദോഷമാണ് രാവിലത്തെ പുകവലി നൽകുന്നത്
രാവിലെയുള്ള പുകവലിയുടെ ദൂഷ്യഫലങ്ങൾ
ഗ്യാസ്
രാവിലെ വെറും വയറിൽ പുക വലിക്കുന്നത് ഗ്യാസ് രൂപപ്പെടുവാൻ കാരണമാകുന്നു. ഇത് ദിവസം മുഴുവൻ നിങ്ങളെ അലട്ടി കൊണ്ടിരിക്കും
ഡീഹൈഡ്രേഷൻ
രാവിലെ തന്നെ വയറിലേക്ക് നിക്കോട്ടെൻ ചെല്ലുന്നത് ജലാംശത്തെ വലിച്ചെടുക്കുന്നതിനു കാരണമാകുന്നു. ഇത് ശരീരത്തിൽ വരൾച്ചയ്ക്ക് കാരണമാകുന്നു
തലവേദന
രാവിലത്തെ പുകവലി തലയുടെ ഇരു വശങ്ങളിലേക്കും വേദനയുണ്ടാകാൻ കാരണമാകും. സൈനസ് പോലെ രോഗമുള്ളവർക്ക് ഇത് അധികമായി ബാധിക്കും
അഡിക്ഷൻ
നിരന്തരമായി രാവിലെ പുകവലിക്കുന്നവർ ഒരു ശരാശരി പുക വലിക്കുന്ന വ്യക്തികളെക്കാൾ അഡിക്ഷൻ കൂടുതലായിരിക്കും
ക്യാൻസർ
ഈ ശീലം വായിൽ ക്യാൻസർ വരുന്നതിനു കാരണമാകുന്നു. രാവിലെ ഉറക്കമെഴുന്നേറ്റ് അര മണിക്കൂറിനുള്ളില്‍ തന്നെ സിഗരറ്റ് വലിക്കുന്നവരാണെങ്കില്‍ ഇവരിലെ ‘അഡിക്ഷൻ’ തീവ്രമാണെന്നും ഇവരുടെ ആരോഗ്യനില അപകടത്തിലാണെന്നും ഗവേഷകര്‍ പറയുന്നു.
അതുപോലെ തന്നെ രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കും ബ്രേക്ക്ഫാസ്റ്റിനും മുമ്പും ശേഷവുമെല്ലാം സിഗരറ്റിനെ ആശ്രയിക്കുന്നതും കാര്യമായ ‘അഡിക്ഷൻ’ തന്നെയാണ് സൂചിപ്പിക്കുന്നത്
read more നിങ്ങളുടെ ശരീര ഭാരം എത്രയാണ്? ക്യാൻസർ വരാൻ സാധ്യത ഏതൊക്കെ ശരീര ഭാരത്തിനാണ്?
read more രാത്രിയിൽ കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?
read more താരൻ കളയാൻ ഇതിലും മികച്ച വഴിയില്ല: ഇങ്ങനെ ചെയ്തു നോക്കു
read more ഈ ഭക്ഷണങ്ങൾ കൂടുതൽ നേരം വേവിക്കരുത്: കാരണമറിയാം
read more എന്തുകൊണ്ടാണ് എപ്പോഴും ദാഹം തോന്നുന്നത്? ഈ 5 കാരണങ്ങൾ ശ്രദ്ധിക്കു