×

നിങ്ങളുടെ ശരീര ഭാരം എത്രയാണ്? ക്യാൻസർ വരാൻ സാധ്യത ഏതൊക്കെ ശരീര ഭാരത്തിനാണ്?

google news
s

ഒരു വ്യക്തിയുടെ ശരീര ഭാരം എപ്പോഴും ബി എം ഐ ക്ക് ആനുപാതികമായിരിക്കണം. നിങ്ങളുടെ ബോഡി മാസ്സ് ഇൻഡക്സ് കൂടുതലാണെങ്കിൽ അനാരോഗ്യമായ ഭാരമാണ് നിങ്ങൾക്കുള്ളത് എന്നാണ് മനസിലാക്കേണ്ടത്.

പൊണ്ണത്തടി ഉള്ളവർക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, കുറഞ്ഞത് 13 തരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ പ്രധാനകാരണം പൊണ്ണത്തടിയുള്ളവരിൽ കാണുന്ന ഉയർന്ന അളവിലുണ്ടാകുന്ന കൊഴുപ്പ് ആണ്. കൊഴുപ്പ് അർബുദങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു 

അമിതമായ തടി ക്യാന്സറിലേക്കു നയിക്കും. സ്തനാർബുദം, വൻകുടലിലെ അർബുദം, മലാശയ അർബുദം, പാൻക്രിയാസ് അർബുദം, ലിവർ കാൻസർ, ഗർഭാശയത്തിലുണ്ടാകുന്ന ക്യാൻസർ  എന്നിവ ഇവയിൽ ഉൾപ്പെടുന്നു. 

അമിതവണ്ണം മൂലം ശരീരത്തിലെ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു, ഇത് കാൻസർ സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണം ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. അതുപോലെ നിരവധി ഹാനികരമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനും കാരണമാകുന്നു. ഇവയും ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, അമിതവണ്ണം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കുകയും ചെയ്യുന്നു.

അമിത വണ്ണം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. കൊഴുപ്പു കോശങ്ങൾ കൂടുതൽ ഈസ്ട്രജൻ ഉൽപാദിപ്പിക്കുന്നത് സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദങ്ങൾക്കു കാരണമാകും. അമിതവണ്ണം ആളുകളിൽ ഉയർന്ന അളവിലുള്ള ഫ്രീ റാഡിക്കലുകളുടെ ഉൽപാദനത്തിനും കാരണമാകുന്നു. ഇത് വൻകുടൽ, വൃക്ക, പ്രോസ്റ്റേറ്റ്, എൻഡോമെട്രിയൽ കാൻസറുകൾക്കു കാരണമാകുന്നു. പൊണ്ണത്തടി മൂലം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ വരാം. ഇതു ലിവർ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. 

അനാരോഗ്യമായ ഭക്ഷണ ശീലം തടി കൂട്ടുന്നതിന് കാരണമാകും. ഇവ വലിയ രോഗങ്ങളേക്കു നയിക്കും. തടി കുറയ്ക്കാൻ വേണ്ടി കൃത്യമായ വ്യായാമം, ഭക്ഷണ ശീലം, കൃത്യ സമയത്തുള്ള ആഹാരം എന്നിവ ശീലമാക്കുക 

read more ഉച്ചയ്ക്ക് തണുത്ത വെള്ളം വാങ്ങി കുടിക്കാറുണ്ടോ?

read more രാത്രിയിൽ കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

read more വീട്ടിൽ കൊതുകു തിരി കത്തിക്കുന്നവരാണോ നിങ്ങൾ ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്

read more ക്ഷീണവും തളർച്ചയും, എവിടെയെങ്കിലും കിടന്നാൽ മതി എന്ന ചിന്ത: കാരണമിതാണ്

read more വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ഈ വിധ പ്രശ്‌നങ്ങൾ ശരീരത്തെ ബാധിക്കും