ആരോഗ്യകരമായ ജീവിതരീതി പിന്തുടർന്നാൽ ആയുസ്സ് അൽപം കൂടി വർധിപ്പിക്കാമെന്നാണ് ഇല്ലിനോയിൽ നിന്നുള്ള ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. ജീവിതചര്യയിൽ ആരോഗ്യകരമായ എട്ട് മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണ് ഇത് സാധിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
എട്ട് മാറ്റങ്ങൾ ഇവ
കായിക പ്രവർത്തനങ്ങളിൽ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മർദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക, അമിത മദ്യപാനം ഒഴിവാക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ പുലർത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക തുടങ്ങിയ മാറ്റങ്ങളായി ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത്.
24 വർഷം കൂടുതൽ!
2011-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. സൈന്യത്തിൽ നിന്ന് വിരമിച്ച നാൽപതിനും തൊണ്ണൂറ്റിയൊമ്പതിനും ഇടയിൽ പ്രായമുള്ള ആളുകളുടെ വിവരങ്ങളാണ് ഉപയോഗിച്ചത്. എട്ട് ആരോഗ്യകരമായ ശീലങ്ങൾ ജീവിതത്തിൽ പാലിച്ചവരിൽ അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 13 ശതമാനം കുറവായിരുന്നെന്ന് പഠനത്തിൽ കണ്ടെത്തി. 40 വയസ്സോടെ ഈ ശീലങ്ങൾ സ്വീകരിച്ചവർ മറ്റുള്ളവരെ അപേക്ഷിച്ച് 24 വർഷത്തോളം കൂടുതൽ ജീവിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു.
സീറ്റ് വിഭജനം; തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി തർക്കം രൂക്ഷം
അകാലമരണം ഒഴിവാക്കണോ?
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതും ലഹരിക്ക് അടിമപ്പെടുന്നതും ആയുസ്സ് നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങളാണെന്നും സമ്മർദം, അമിത മദ്യപാനം, മോശം ഭക്ഷണക്രമം, മതിയായ ഉറക്കമില്ലായ്മ എന്നിവ 20-30 ശതമാനം മരണസാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ ഇല്ലാത്തത് മരണസാധ്യത അഞ്ച് ശതമാനം വർദ്ധിപ്പിച്ചെന്ന് കണ്ടെത്തി. മാനസികാരോഗ്യത്തിനും ആയുസ്സിന്റെ കാര്യത്തിൽ വലിയ പങ്കുണ്ട്. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അകാലമരണസാധ്യത എട്ടുശതമാനമായി വർധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം