×

കൊളസ്‌ട്രോൾ കുറയാൻ ഇനി ഗുളിക കഴിക്കണ്ട: ഇവ ശ്രദ്ധിക്കു

google news
S

ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്. അത്തരത്തില്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.  

1. തക്കാളി ജ്യൂസ് 

വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തക്കാളി ജ്യൂസില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തക്കാളി ജ്യൂസ് രാവിലെ കുടിക്കുന്നത് നല്ലതാണ്. 

2. ഓറഞ്ച് ജ്യൂസ് 

വിറ്റാമിന്‍ സിയും ഫൈബറും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഗുണം ചെയ്യും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

3. ചീര ജ്യൂസ്

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ചീര ജ്യൂസ്  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

4. ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് 

വിറ്റാമിന്‍ എ, സി, ഇ, അയേണ്‍, കാത്സ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ടും ക്യാരറ്റും. അതിനാല്‍ ബീറ്റ്റൂട്ടും ക്യാരറ്റും കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഇഞ്ചിയും മഞ്ഞളും കൂടി ഇവയില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും. ഇവ രണ്ടിലും വിവിധ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.  ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി വൈറൽ, ആന്‍റി സെപ്റ്റിക് ഗുണങ്ങളുമുണ്ട്. അതിനാൽ, പ്രതിരോധശേഷി കൂട്ടാന്‍ ഈ സുഗന്ധവ്യഞ്ജനങ്ങളും കൂടി ചേര്‍ക്കാം. ബീറ്റ്റൂട്ടിലും ക്യാരറ്റിലും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഗുണം ചെയ്യും. 

5. ആപ്പിള്‍- ക്യാരറ്റ്- ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സിയും ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ ആപ്പിള്‍- ക്യാരറ്റ്- ഓറഞ്ച് ജ്യൂസ് രാവിലെ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

READ MORE...

എപ്പോഴും തലകറക്കവും ഉന്മേഷക്കുറവുമുണ്ടോ?

ഷുഗറുള്ളവർ പേടിക്കണ്ട: പഞ്ചസാരയ്ക്ക് പകരം ഇവ ഉപയോഗിക്കാം

ഉറക്കം നഷ്ടപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍

നര മാറാൻ ഇതിലും മികച്ച വഴിയില്ല; വീട്ടിൽ തയാറാക്കി നോക്കു

ദഹനക്കേട് അലട്ടുന്നുവോ? ഞൊടിയിടയിൽ മാറാൻ മാർഗ്ഗമുണ്ട്