×

ദഹനക്കേട് അലട്ടുന്നുവോ? ഞൊടിയിടയിൽ മാറാൻ മാർഗ്ഗമുണ്ട്

google news
F
എന്തെങ്കിലും കഴിച്ചാലുടനെ ദഹനക്കേട് വരുന്നത് പലരിലും കാണപ്പെടുന്ന അവസ്ഥയാണ്. സംതൃതിയുടെ ഒന്നും ആസ്വദിച്ചു കഴിക്ക കഴിയാത്തത് വളരെയധികം ബുദ്ധിമുട്ടാണ്. പെട്ടന്നെങ്കിലും മരുന്നോ, ഗുളികയോ കഴിച്ചു ആശ്വാസം നേടാം. എന്നാൽ വീണ്ടുമിവ സംഭവിച്ചു കൊണ്ടിരിക്കും. ദഹനക്കേടിനു ഏറ്റവും നല്ല മരുന്ന് വെളുത്തുള്ളിയാണ്. ഇത് മാത്രമല്ല വെളുത്തുള്ളിക്ക് നിരവധി ഗുണങ്ങളുണ്ട് 

വെളുത്തുള്ളി ജലദോഷത്തിനും പനിക്കും ചുമയ്ക്കുമൊക്കെ ആശ്വാസമാകും. വെളുത്തുള്ളിക്ക്  വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. 

ദഹനക്കേട് വരുമ്പോൾ 

  • ദഹനക്കേട് വരുമ്പോൾ ഒരു അല്ലി വെളുത്തുള്ളി ഉപ്പും കൂട്ടി കഴിക്കാം 
  • ഇഞ്ചിയും വെളുത്തുള്ളിയും സമം എടുത്തു ചതച്ചു കഴിക്കാം 
  • കറികളിൽ വെളുത്തുള്ളി ഉപയോഗിക്കുക 

വെളുത്തുള്ളിയുടെ ഗുണങ്ങൾ 

വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. 

ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുടലിനുള്ളിലെ വിര, മറ്റ് അണുബാധകള്‍ എന്നിവ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. 

തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മഞ്ഞുകാലത്ത് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.  

ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളഞ്ഞ്, എപ്പോഴും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ വെളുത്തുള്ളി സഹായിക്കും.

S​​​​​​​

വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ പാടുകള്‍ മായ്ക്കും. മുഖക്കുരുവിന് മുകളില്‍ വെളുത്തുള്ളി പുരട്ടുന്നത് നല്ലതാണെന്ന് ചില പഠനങ്ങളും പറയുന്നു. 

വെളുത്തുള്ളി ചില ക്യാൻസര്‍ രോഗത്തെയും ക്യാൻസര്‍ രോഗം പടരുന്നതിനെയും ചെറുക്കാൻ സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

Read more

Measles കുട്ടികൾക്ക് ജലദോഷവും പനിയും: ലക്ഷണം തള്ളി കളയരുത്, അഞ്ചാം പനിക്ക് സാധ്യത

വെറും 7 ദിവസം മതി മുഖത്തെ കറുത്ത പാടുകൾ മാറും, മുഖം വെളുക്കും

ഉച്ചയ്ക്ക് തണുത്ത വെള്ളം വാങ്ങി കുടിക്കാറുണ്ടോ?

നിങ്ങളുടെ ശരീര ഭാരം എത്രയാണ്? ക്യാൻസർ വരാൻ സാധ്യത ഏതൊക്കെ ശരീര ഭാരത്തിനാണ്?

രാത്രിയിൽ കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?