രാത്രിയിലെ ഉറക്കമില്ലായ്മ ഇപ്പോൾ പരക്കെയുള്ളൊരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. ഉറക്കക്കുറവ് മൂലം രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷക്കുറവ്, ക്ഷീണം എന്നിവ നില നിൽക്കും. തുടർച്ചയായി ഉറങ്ങാതിരുന്നാൽ ഇൻസോമാനിയ പോലുള്ള അസുഖങ്ങൾ പിടിപെടും.
എന്നാൽ ഉറക്കം ലഭിക്കാൻ ചില കുറുക്കു വഴികളുണ്ട്. ചില പഴവർഗ്ഗങ്ങൾ ഉറക്കത്തിനു വഴിയൊരുക്കും. ഏതൊക്കെയാണവ എന്ന് നോക്കാം
നേന്ത്രപ്പഴം
നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കമില്ലാത്തതിന് നല്ലൊരു പരിഹാരമാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ നല്ലൊരു സ്രോതസാണ് നേന്ത്രപ്പഴം. അതിനാല്‍ ഇത് രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും.
ചെറി
ചെറി കഴിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കാന്‍ നല്ലതാണ്. ഇതില്‍ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോനിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാത്രി കിടക്കും മുന്‍പ് ചെറി ജ്യൂസ് കുടിക്കുന്നത് പതിവാക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.പൈനാപ്പിളും ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഫലമാണ്. മെലാറ്റോനിന്‍, വിറ്റാമിന്‍ സി, മഗ്‌നീഷ്യം , ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
കിവി
കിവിയും ഉറക്കം ലഭിക്കാന്‍ ഗുണകരമാണ്. വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, ഫോളേറ്റ്, സെറാടോണിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഉറക്കത്തെ മെച്ചപ്പെടുത്തും.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.
- Read More….
- പുതിയ ടെക്ക്നോളജി വരുന്നു: അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ഇനി ഫോണിൽ ട്രൂ കോളർ വേണ്ട
- കുടവയറും, ഇടുപ്പിലെ അധിക തടിയും കളയാൻ എളുപ്പത്തിൽ കളയാൻ വഴിയുണ്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇനി മരുന്ന് കഴിക്കണ്ട: ദിവസവും ഈ ഔഷധ ചായ കുടിച്ചാൽ മതി
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
ആപ്പിള്‍
ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് രാത്രി ഉറക്കം കിട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പപ്പായ രാത്രി കഴിക്കുന്നതും നല്ല ഉറക്കം പ്രദാനം ചെയ്യും.