രാത്രിയിൽ ലഭിക്കുന്ന ശരിയായ ഉറക്കമാണ് ശരീരത്തെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സഹായിക്കുന്നത്. ആവശ്യത്തിന് നല്ല ഉറക്കം ലഭിക്കുന്നത് പകൽ സമയത്ത് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ ശരീരത്തിനെ സഹായിക്കുന്നു. ഒരു മനുഷ്യൻ ഏഴു മണിക്കൂർ എങ്കിലും രാത്രിയിൽ ഉറങ്ങിയിരിക്കണം. എന്നാൽ ആധുനികകാലത്തെ ജീവിതശൈലിയിൽ ഈ ഉപദേശം പാടെ മറക്കുന്നവരാണ് നമ്മളിൽ പലരും. ഇന്ന് ഭൂരിഭാഗം പേർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ല എന്നാണ് പല പഠനഫലങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
മുതിർന്നവർ ഓരോ രാത്രിയും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് കണക്ക്. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് ഹൃദ്രോഗവും അമിതവണ്ണവും പ്രമേഹവും ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക. ഉറക്കക്കുറവ് കുട്ടികളിലും മുതിർന്നവരിലും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നതാണ്. ആറ് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നവരിൽ രക്തസമ്മർദ്ദം കുത്തനെ വർദ്ധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തസമ്മർദ്ദം കൂടുതലുള്ളവരാണ് നിങ്ങളെങ്കിൽ നന്നായി ഉറങ്ങാത്തത് നിങ്ങളുടെ രക്തസമ്മർദ്ദം കൂടുതൽ വഷളാക്കും.
വേണ്ടത്ര ഉറക്കം ലഭിക്കുമ്പോൾ മാത്രമേ സമ്മർദ്ദവും മെറ്റബോളിസവും നിയന്ത്രിക്കുന്നതിന് ആവശ്യമായ ഹോർമോണുകളെ ശരീരത്തിന് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. ഉറക്കക്കുറവ് ഹോർമോണുകളുടെ മാറ്റത്തിന് കാരണമാകും. ഹോർമോൺ മാറ്റങ്ങൾ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഹൃദ്രോഗത്തിനുള്ള മറ്റ് അപകട ഘടകങ്ങളിലേക്കും വഴിതെളിക്കുന്നതാണ്. അതിനാൽ തന്നെ രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് വഴി ഹൃദയാഘാതവും പക്ഷാഘാതവും പോലും വരാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്.
ഇനി രാത്രിയിൽ ഉറക്കം ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ പകൽ ഉറങ്ങി ആ പ്രശ്നം പരിഹരിക്കാം എന്ന് കരുതരുത്. അത്തരത്തിൽ ചെയ്യുന്നത് കൊണ്ട് ശരീരത്തിൽ മറ്റു ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
അമിതമായ ഉറക്കവും ആരോഗ്യത്തിന് ഹാനികരമാണ്. പകൽ ഉറങ്ങുന്നതും അമിതമായി ഉറങ്ങുന്നതും രക്തത്തിലെ പഞ്ചസാരയും ശരീരഭാരവും വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനായി ശരിയായ സമയത്ത് വേണ്ടത്ര സമയം ഉറങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം