നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്നത് എല്ലുകളാണ്. ഒരു വീടിനു തൂണുകൾ താങ്ങുന്നത് പോലെ നമ്മളെ താങ്ങി നിർത്തുന്നത് എല്ലുകളാണ്. പ്രായമാകുംതോറും എല്ലുകളുടെ ബലം കുറഞ്ഞു വരും. ജീവിത ശൈലികൾ, നമ്മൾ പിന്തുടരുന്ന ശീലങ്ങൾ ഇവയെല്ലാം ഇതിനു ഹേതുവാകുന്നു.
ഇങ്ങനെ എല്ലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെ നമ്മെയെത്തിക്കുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. പ്രായമായവരെ മാത്രമാണ് അസ്ഥിക്ഷയം ബാധിക്കുക എന്ന് കരുതരുത്. ചെറുപ്പക്കാരെയും അസ്ഥിക്ഷയം ബാധിക്കാം.
ബലക്ഷയത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം? എന്തൊക്കെ തയാറെടുപ്പുകൾ നടത്താം?
കാത്സ്യം
എല്ലുകളുടെ ആരോഗ്യത്തിനും നിലനില്പിനും ഏറെ ആവശ്യമായിട്ടുള്ള ഘടകമാണ് കാത്സ്യം. എല്ലിന് കാത്സ്യം ഫലപ്രദമായി വരണമെങ്കില്‍ ഒപ്പം വൈറ്റമിൻ -ഡിയും ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടായിരിക്കണം. ഈ രണ്ട് ഘടകങ്ങളുടെയും അഭാവം ദീര്‍ഘകാലം ഉണ്ടാകുന്നതിന്റെ ഭാഗമായി അസ്ഥിക്ഷയം ബാധിക്കുന്നവരുണ്ട്. അതിനാല്‍ തന്നെ കാത്സ്യം- വൈറ്റമിൻ-ഡി എന്നീ ഘടകങ്ങളില്‍ കുറവ് വരാതെ നോക്കുക. കാത്സ്യം പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നേടാനാവുക. വൈറ്റമിൻ ഡിയാണെങ്കില്‍ സൂര്യപ്രകാശത്തിലൂടെയാണ് ഏറെയും കിട്ടുക. ഇത് കഴിഞ്ഞ് മാത്രം ഭക്ഷണത്തിലൂടെ.
ശരീരഭാരം
പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് ശരീരഭാരം സൂക്ഷിക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടുന്ന കാര്യം. എല്ലുകളുടെ ആരോഗ്യകരമായ നിലനില്പിന് ഇത് നിര്‍ബന്ധമാണ്. അമിതവണ്ണമാകാതെയും അതുപോലെ തന്നെ തീരെ വണ്ണം കുറയാതെയും നോക്കണം. ബാലൻസ്ഡ് ആയൊരു ഡയറ്റും ആരോഗ്യകരമായ ജീവിതരീതിയുമുണ്ടെങ്കില് ആരോഗ്യകരമായ ശരീരഭാരവുമായി മുന്നോട്ട് പോകാം.
പ്രോട്ടീൻ
എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം പോലെ തന്നെ അവശ്യം വേണ്ടുന്ന മറ്റൊരു ഘടകമാണ് പ്രോട്ടീൻ. എല്ലുകളിലെ, കേടുപാടുകള്‍ പറ്റിയ കോശകലകളെ ശരിയാക്കിയെടുക്കുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. ഇറച്ചി, മുട്ട- എല്ലാം പ്രോട്ടീൻ ലഭ്യതയ്ക്കായി കഴിക്കാം. വെജിറ്റേറിയൻസിനാണെങ്കില്‍ പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ക്വിനോവ, കോട്ടേജ് ചീസ് എന്നിവയെല്ലാം പ്രോട്ടീനിനായി കഴിക്കാവുന്നതാണ്.
പുകവലി
പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലം എത്രയും പെട്ടെന്ന് ഉപേക്ഷിക്കുക. കാരണം എല്ലുകളുടെ ആരോഗ്യത്തിന് പുകവലി വലിയ വെല്ലുവിളിയാണ്. അസ്ഥിക്ഷയത്തിനുള്ള സാധ്യതയും പുകവലി കൂട്ടുന്നു.
- read more…..
- കയ്യിലൊരു ഡിഗ്രി മാത്രം മതി യുകെയിലേക്ക് പറക്കാം; അറിയാം വിശദ വിവരങ്ങൾ
- Coconut cake | അല്പം മധുരം ആയാലോ? ഒരു കോക്കനട്ട് കേക്ക് തയ്യാറാക്കാം
- Palak Paratha | പോഷകസമൃദ്ധമായ പാലക് പറാത്ത
- ചൂടത്ത് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക ; അറിയാതെ പോകരുത് ഈ കാര്യങ്ങൾ
- കഴുത്തിലെ കറുപ്പ് ദിവസങ്ങൾക്കുള്ളിൽ മാറ്റാം: ഇതിനേക്കാൾ നല്ലൊരു മറുമരുന്ന് വേറെയില്ല
വ്യായാമം
കായികാധ്വാനമേതുമില്ലാത്ത, അല്ലെങ്കില്‍ വ്യായാമമില്ലാത്ത ജീവിതരീതി നല്ലതേല്ല. ഇത് ആകെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം തന്നെ എല്ലുകളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച ഭക്ഷണം- വ്യായാമം എന്നിവ എപ്പോഴും ഉറപ്പുവരുത്തുന്നതാണ് ആരോഗ്യത്തിന് ഗുണകരം.