ആവശ്യമായ ചേരുവകൾ
1.സ്പിനാച് (പാലക് )അരിഞ്ഞത് – ഒരു കപ്പ്
2.ഇഞ്ചി – ചെറിയ കഷ്ണം
3. പച്ചമുളക് – 2എണ്ണം
4. ഗോതമ്പു മാവ് – 2കപ്പ്
5. അയമോതകം – 1 ടീ സ്പൂൺ
6.മംഗോ പൗഡർ – 1 ടീ സ്പൂൺ
7. ഉപ്പ് – 1 ടീ സ്പൂൺ
8. മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
9.എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാലക് ഉപ്പും മഞ്ഞപൊടിയും 1/2ഗ്ലാസ് വെള്ളവുമൊഴിച്ച് 10 മിനിറ്റ് തിളപ്പിച്ച് വെള്ളം മാറ്റിയതിനു ശേഷം ഇഞ്ചിയും പച്ചമുളകും ചേർത്ത് അരച്ചു എടുക്കുക.
ഒരു പാത്രത്തിൽ നാലു മുതൽ ആറു വരെയുള്ള ചേരുവകൾ ഇട്ടു നന്നായി ഇളക്കിയതിനു ശേഷം അതിൽ അരച്ചുവെച്ച പാലക്കും ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ച് 15 മിനിറ്റ് വെച്ചതിനുശേഷം പരത്തി ദോശക്കല്ലിൽ എണ്ണ ഒഴിച്ച് ചുട്ടെടുക്കുക.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക