പ്രമേഹം തെറ്റായ ജീവിതശെെലി കൊണ്ട് പലരിലും കണ്ട് വരുന്ന രോഗമാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്. ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം, ഗർഭകാല പ്രമേഹം എന്നിവ.
പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇൻസുലിൻ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളെയും കുറിച്ചാണ് താഴേ പറയുന്നത്.
കറുവപ്പട്
ഇൻസുലിൻ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്നു. കറുവപ്പട്ട പതിവായി കഴിക്കുന്നത് ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
തുളസി
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ ഉള്ളതിനാൽ തുളസി പ്രമേഹത്തിനും നല്ലതാണ്.
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട സംയുക്തമാണ് കുർക്കുമിൻ. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഈ സുഗന്ധവ്യഞ്ജനത്തിന്റെ മിതമായ ഉപഭോഗം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
ഉലുവ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും ലയിക്കുന്ന സംയുക്തങ്ങളും ഉലുവയിലും ഇലകളിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസേനയുള്ള ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം