×

കാലിലെ കുഴിനഖം മാറ്റാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളിതാ...

google news
dsgv

പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കാലിലെ കുഴിനഖം. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പർക്കം തുടങ്ങിയ നിരവധി കാരണങ്ങളാൽ എപ്പോഴെങ്കിലുമൊക്കെ കാലിൽ കുഴിനഖം ഉണ്ടാകാം. വേദന അമിതമാകുകയാണെങ്കിൽ ഉറപ്പായും ഡോക്ടറെ കാണാൻ മറക്കരുത്. പക്ഷെ ഇത്തരത്തിലുള്ള കുഴി നഖം മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്.

 

ബേക്കിംഗ് സോഡ


    ബേക്കിംഗ് സോഡ അല്പം വെള്ളം ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. കാലിൽ കുഴിനഖമുള്ള സ്ഥലത്തെല്ലാം ഇത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം.

 

 

വെളുത്തുള്ളി


     വെളുത്തുള്ളി ഗ്രാമ്പൂ എന്നിവ, ബാധിതമായ കാൽവിരലുകളിൽ ദിവസവും 30 മിനിറ്റ് നേരം വയ്ക്കുക. നേരിയ നീറ്റൽ ഉണ്ടായേക്കാം, കുറച്ച് സമയത്തിനുള്ളിൽ തന്നെ ഇത് ഭേദമാകും.

കട്ടൻ ചായ


    അഞ്ചോ ആറോ കട്ടൻ ടീ ബാഗുകൾ ചേർത്ത് കുറച്ച് വെള്ളം തിളപ്പിക്കുക. തണുത്ത് കഴിയുമ്പോൾ, കാൽ ഇതിൽ മുക്കിവയ്ക്കുക.

ആപ്പിൾ സൈഡർ വിനിഗർ


    ആപ്പിൾ സൈഡർ വിനിഗർ കുറച്ച് വെള്ളത്തിൽ കലക്കി കാലുകൾ അതിൽ മുക്കി വയ്ക്കുന്നത് കുഴിനഖം മാറ്റാൻ സഹായിക്കും. ദിവസവും 20 മിനിറ്റ് ഇത് ചെയ്യാവുന്നതാണ്.


നാരങ്ങ നീര്

    കുഴിനഖം തടയാൻ ഏറ്റവും മികച്ച പരിഹാര മാർഗമാണ് നാരങ്ങയുടെ നീര്. കുഴിനഖമുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.

Read also: ഗ്യാസും അസിഡിറ്റിയും: മാറ്റാൻ എന്തെല്ലാം ചെയ്യാം ?

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക