ശരീരം അധികം വണ്ണമില്ലങ്കിലും പലരുടെയും വയർ ബലൂൺ പോലെ വീർത്താണ് ഇരിക്കുന്നത്. കൃത്യമായ ആഹാര ശൈലിയും, ജീവിത രീതികളും പിന്തുടർന്നാൽ മാത്രമേ നല്ല ശരീരം ലഭിക്കുകയുള്ളു. എന്നാൽ വയർ കുറയാൻ ചില വഴികളുണ്ട്. ചില ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചാൽ വയറിൽ ഫാറ്റ് അടിയുന്നത് കുറയുംഈ വിധത്തിൽ വയർ കുറയ്ക്കാവുന്നതാണ്
ആപ്പിൾ
ആപ്പിൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി വണ്ണം നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും.
ഓറഞ്ച്
ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിന്‍റെ കലോറിയും കുറവാണ്.
കിവി
കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ കിവി ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.
- read more…..
- വിറ്റാമിന് ഡി ലഭിക്കുന്ന ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം
- ക്ളോറിൻ വെള്ളവും മുടി കൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്നം? ഈ ട്രിക്കുകൾ മാത്രം പിന്തുടർന്നാൽ മതി ഏത് മുടി കൊഴിച്ചിലും ഒരാഴ്ച കൊണ്ട് നിൽക്കും
- ഇരിക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും മുട്ട് വേദനയുണ്ടോ? കാരണങ്ങൾ ഇതാണ്
- 40 കള്‍ക്ക് മുന്‍പ് മുടി നരക്കുന്നോ..?എന്തായിരിക്കാം കാരണം? അറിയാം കാരണങ്ങളും, പരിഹാരവും B
പേരയ്ക്ക
പേരയ്ക്ക ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറു കുറയ്ക്കാന്‍ നല്ലതാണ്.