അങ്ങനെ അധികമാർക്കും പരിചിതമല്ലാത്ത തോരനാണ് ,ഉലുവയില തോരൻ. ഉലുവയിലയില്‍ ധാരാളം നാരുകള്‍ ഉള്ളതിനാല്‍ ഇതിനു വിശപ്പ് നിയന്ത്രിക്കാനും പെട്ടെന്ന് വയറു നിറഞ്ഞത് പോലെയുള്ള സംതൃപ്തി ഉണ്ടാക്കാനും കഴിയും. മാത്രമല്ല, ഒരു കപ്പ് ഉലുവയിലയില്‍ വെറും 13 കാലറി ഊര്‍ജ്ജം മാത്രമേ അടങ്ങിയിട്ടുള്ളു.
അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉലുവയില വളരെയധികം ഉപകാരം ചെയ്യും. ശരിയായ രീതിയിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും, ഇതിലുള്ള സാപോനിന്‍സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതിനാല്‍ പ്രമേഹരോഗികൾക്കും ഉലുവയില നല്ലതാണ്.
ഇരുമ്പിന്‍റെയും മറ്റ് ധാതുക്കളുടെയും മികച്ച ഉറവിടമാണ് ഈ ഇല. വൈറ്റമിൻ കെ , കാൽസ്യം , വിറ്റാമിൻ സി , വിറ്റാമിൻ എ , ബി കോംപ്ലക്സ് വിറ്റാമിനുകളായ ഫോളേറ്റ് , റൈബോഫ്ലേവിൻ , പിറിഡോക്സിൻ തുടങ്ങിയവ ഇവയില്‍ ധാരാളമുണ്ട്.
ട്രൈഗോനെലിൻ, ഡയോസ്ജെനിൻ തുടങ്ങിയ ശക്തമായ ആന്‍റിഓക്‌സിഡന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ഡയോസ്ജെനിൻ മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും പ്രസവം സുഗമമാക്കുകയും ചെയ്യുന്നു.
ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നു, ഇത് സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു. ഉലുവയിലല്‍ സമൃദ്ധമായി കാണുന്ന പൊട്ടാസ്യം, സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.
ആവശ്യമായവ
- ഉലുവ ഇല/മേത്തി- 250ഗ്രാം
- എണ്ണ- 2 ടേബിൾസ്പൂൺ
- കടുക്- 1/4 ടീസ്പൂൺ
- വെളുത്തുള്ളി- 6
- സവാള – 1
- ചെറിയ ഉള്ളി- 2
- ചെറിയ പച്ചമുളക്- 2
- കറിവേപ്പില – ഒരു തണ്ട്
- മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
- ചുവന്ന മുളകുപൊടി- 1/4 ടീസ്പൂൺ
- തേങ്ങ ചിരവിയത് – അര കപ്പ്
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
- ഉലുവയിലയുടെ തണ്ടും വേരും കളഞ്ഞ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. കുറച്ചു നേരം കഴിഞ്ഞ് ഇതു നന്നായി കഴുകി വെള്ളം വാര്‍ക്കുക. എന്നിട്ട് ചീര അരിയുന്ന പോലെ അരിഞ്ഞെടുക്കുക.
- സവാള, ചെറിയ ഉള്ളി, പച്ചമുളക് എന്നിവയും വെളുത്തുള്ളി, കറിവേപ്പില എന്നിവയും ഒരു പാത്രത്തില്‍ അരിഞ്ഞുവയ്ക്കുക.
- ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, കടുക് പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു മൂപ്പിക്കുക. അതിലേക്ക് സവാള, ചെറിയ ഉള്ളി എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് തേങ്ങ കൂടി ഇട്ടു രണ്ടു മിനിറ്റ് നേരം വഴറ്റുക.
- ശേഷം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക.
-
കൊളസ്‌ട്രോൾ മാറും, വണ്ണവും കുറയ്ക്കാം: ഉച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം ഇത് കഴിച്ചു നോക്കു
-
വൈകിട്ട് വെയില് കൊണ്ടാൽ വിറ്റമിൻ ഡി ലഭിക്കുമോ?
-
cancer ഇടയ്ക്കിടെയുള്ള വയറു വേദന തള്ളി കളയരുത്: ആമാശയ ക്യാൻസറിന്റെ ആരംഭമാകാം
-
ആഹാരം കഴിച്ചാലുടനെ ദഹന പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ? ഈ ഭക്ഷണം ശീലമാക്കൂ
- alzheimer’s ഇടയ്ക്കിടെയുള്ള ഓർമ്മക്കുറവ് അൾഷിമേഴ്സിന്റെ ആരംഭമാണോ? പരിശോധിക്കാം