ചാടിയ വയറും തടിയും എല്ലാവർക്കുമൊരു പ്രശ്നമാണ്. ഇഷ്ട്ടപ്പെട്ടൊരു ഡ്രസ്സ് ഇടാൻ പോലും കുടവയർ സമ്മതിക്കാറില്ല. അമിത വണ്ണവും കുടവയറും പലരുടെയും ആത്മവിശ്വാസം കളയുന്ന ഒന്ന് കൂടിയാണ്. ചിലർക്കാകട്ടെ ശരീരത്തിൽ വണ്ണം കുറവാണെങ്കിലും വയർ ചാടുന്നുണ്ടാകും. വയറിൽ പ്രധാനമായും അടിയുന്നത് വെസൽ ഫാറ്റ് ആണ്. വയറിലെ കൊഴുപ്പുരുക്കി കലയുടെ എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഒരുമാസം പ്രത്യക ചില ചിട്ടകൾ പരിശീലിച്ചാൽ ഉറപ്പായും നിങ്ങളുടെ കുടവയറും, വണ്ണവും ഒഴിവാകും.
എന്തൊക്കെ കാര്യങ്ങൾ ശീലിക്കാം
ഒഴിവാക്കാം പഞ്ചസാര
പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. ചയാപചയത്തെയും ഇവ പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ നിന്ന് പഞ്ചസാര കഴിവതും ഒഴിവാക്കുക. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പരിപൂര്‍ണമായും അകറ്റി നിര്‍ത്തുക. എന്നാല്‍ ഇത് പഴങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.
കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാം
കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് അമിതവണ്ണവും കുടവയറും മാത്രമല്ല ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും. പഞ്ചസാര, കാന്‍ഡി, വൈറ്റ് ബ്രഡ് തുടങ്ങിയ കാര്‍ബോ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാം
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായകമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഓട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഫൈബര്‍ നിറഞ്ഞതാണ്.
വ്യായാമം
അമിതഭാരവും കുടവയറും കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം അത്യാവശ്യമാണ്. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങള്‍ നല്ലൊരളവില്‍ കൊഴുപ്പ് കുറയ്ക്കും.
- Read more…..
- കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഐറ്റം: പഞ്ഞി മിട്ടായിക്ക് ഇന്ത്യയിൽ വിലക്ക്
- ‘കങ്കുവ’യുടെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ| Kanguva Movie Dubbing Started
- മൂവും പെയിൻ കില്ലറും ഉപേക്ഷിക്കാം: ദേഹം വേദന മാറാൻ; ഈ ഒറ്റ കാര്യം മാത്രം ചെയ്താൽ മതി
- നല്ലതു പോലെ ദാഹിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
- ആഗ്ര പേഡ കഴിക്കാൻ ഇനി ഡൽഹിയിൽ പോകേണ്ട
ഭക്ഷണം
ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുമുള്ള ഭക്ഷണം കഴിച്ചാലും നിങ്ങളുടെ ഭക്ഷണത്തിന്‍റെ അളവ് കൂടിയാല്‍ കുഴപ്പമാണ്. ഇതിനാല്‍ എന്തെല്ലാം കഴിക്കുന്നു എന്നതിനൊപ്പം എത്രയളവില്‍ കഴിക്കുന്നു എന്നതും അറിഞ്ഞു കൊണ്ട് കഴിക്കണം. ഫലപ്രദമായി ഭാരം കുറയ്ക്കാന്‍ വിവിധ പോഷണങ്ങളുടെ തോതും കാലറിയും നോക്കി കഴിക്കുന്നത് സഹായിക്കും.