പ്രായമായവരിൽ മാത്രം ബാധിച്ചിരുന്ന രോഗമായിരുന്നു പ്രമേഹം എന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാർക്കിടയിലും പ്രമേഹം വർദ്ധിച്ചുവരികയാണ്. പ്രമേഹത്തിന് രണ്ട് പ്രധാന തരങ്ങളുണ്ട്: ടൈപ്പ് 1, ടൈപ്പ് 2. ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നത് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്
ഒന്ന്
വ്യായാമമില്ലായ്മയും അമിത സ്‌ക്രീൻ സമയവും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ചെറുപ്പം മുതലേ ആരോഗ്യകരവും ജീവിതശൈലി പിന്തുടരുന്നത് പ്രമേഹം മാത്രമല്ല മറ്റ് വിവിധ രോഗങ്ങൾ പിടിപെടാതിരിക്കാൻ സഹായിക്കും.
രണ്ട്
ഉയർന്ന കലോറിയുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുമ്പോൾ ധാന്യങ്ങൾ, പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണക്രമം ശീലമാക്കുക.
മൂന്ന്
അമിതഭാരം പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
പുരുഷമാർക്കിടയിൽ പ്രേമേഹം വർദ്ധിക്കുന്നു: ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു
മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ; ഇടയ്ക്കിടെയുള്ള മൂത്ര ശങ്ക: കാരണമിതാണ്
കെ.എസ്.ആര്‍.ടി.സിയിലെ പെൻഷൻ കുടിശ്ശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
തൊണ്ടയിൽ അനുഭവപ്പെടുന്ന ഈ ലക്ഷണങ്ങൾ തള്ളിയകളയരുത്: ത്രോട്ട് ക്യാൻസർ ആകും
നാല്
പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജനിതക ഘടകങ്ങൾ മാറ്റാൻ കഴിയില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.
അഞ്ച്
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ആറ്
വിട്ടുമാറാത്ത സമ്മർദ്ദം പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. സമ്മർദ്ദം കൊണ്ട് മാത്രം പ്രമേഹം ഉണ്ടാകില്ല. എന്നാൽ സമ്മർദ്ദവും ടൈപ്പ് 2 പ്രമേഹ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. ഉയർന്ന അളവിലുള്ള സ്ട്രെസ് ഹോർമോണുകൾ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ ശരിയായി പ്രവർത്തിക്കുന്നത് നിർത്തുകയും അവ നിർമ്മിക്കുന്ന ഇൻസുലിൻ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങളിൽ പറയുന്നു.
ഏഴ്
ഉയർന്ന രക്തസമ്മർദ്ദം പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും.