ആർക്കും ഏതു സമയത്തും വരാവുന്ന രോഗമാണ് തൊണ്ടയിലെ ക്യാൻസർ. കുത്യമായ സമയത്ത് ചികിത്സ ലഭിച്ചാൽ ഇവയിൽ നിന്നും രക്ഷപ്പെടും. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് ലക്ഷണങ്ങൾ അറിയാതെ പോകുന്നു എന്നതാണ്.
തൊണ്ടയിലെ അർബുദത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം
ഒന്ന്
ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ നിസ്സാരമാക്കരുത്. അതേസമയം, സാധാരണ ചുമ വന്നാല്‍ ഇതോര്‍ത്ത് പേടിക്കേണ്ട. ഒരാഴ്ച നിര്‍ത്താതെയുള്ള ചുമ വന്നാല്‍ ഒരു ഡോക്ടറെ കാണുക. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണരുത്.
രണ്ട്
ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്‍റെ ലക്ഷണമാകാം. ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണുക.
മൂന്ന്
തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക.
നാല്
തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണുക.
അഞ്ച്
തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.
ആറ്
പെട്ടെന്നുള്ള ശബ്ദമാറ്റം ശ്രദ്ധിക്കേണ്ടതാണ്. ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിസ്സാരമായി കാണരുത്.
ഏഴ്
മൂക്കില്‍ നിന്ന് രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം തുടങ്ങിയവയും ചിലരില്‍ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.