ഒന്ന് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ മുട്ട് വേദനയെടുക്കും, കുറച്ച നേരം എഴുന്നേറ്റ് നിന്നാലോ? അപ്പോഴും വേദനയുണ്ടാകും. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമുള്ള മുട്ടുവേദനയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മുട്ടുവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. വിട്ടുമാറാത്ത മുട്ടുവേദന ഉണ്ടെങ്കില്‍, ഉറപ്പായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമുള്ള മുട്ടുവേദനയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
മുട്ട് വേദന മാറാൻ എന്തൊക്കെ ചെയ്യാം?
പെട്ടെന്ന് കഠിനമായി വര്‍ക്കൌട്ടോ മറ്റോ ചെയ്യുന്നത് മുട്ടുവേദനയുണ്ടാക്കാം. അത്തരം സാഹചര്യത്തില്‍ മുട്ടുവേദന വരാന്‍ കാരണമായ പ്രവര്‍ത്തി നിര്‍ത്തിവച്ചു ഒന്ന് വിശ്രമിക്കുക.
ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവര്‍ക്കും സന്ധിവേദന ഉണ്ടായി അത് മുട്ടുവേദനയിലേയ്ക്ക് എത്താം. അത്തരം
മുട്ടുവേദന അകറ്റാന്‍ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം.
ഐസ് പാക്കുകള്‍ 15- 20 മിനിറ്റ് വരെ മുട്ടില്‍ വച്ച് തടവുന്നത് നീർവീക്കവും മുട്ടുവേദനയും കുറയ്ക്കാന്‍ സഹായിക്കും.
ഹോട്ട് ബാഗ് മുട്ടില്‍ വയ്ക്കുന്നതും വേദന മാറാനും മസിലുകള്‍ക്ക് ആശ്വാസമേകാനും രക്തയോട്ടം കൂടാനും സഹായിക്കും. മുട്ടിന് കൃത്യമായ സപ്പോര്‍ട്ട് കിട്ടുന്ന തരം ചെരുപ്പുകള്‍ ഉപയോഗിക്കുക.
- Read More….
- എന്താണ് പൗരത്വ ഭേദഗതി നിയമം? ആർക്കാണ് പൗരത്വം ലഭിക്കുക? | CAA Bil
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
- വമ്പിച്ച ഓഫർ : വിലക്കുറവിൽ വാങ്ങാം നത്തിങ് ഫോൺ
- കുട്ടികൾക്കായി വരുന്നു: വയർലെസ് ഹെഡ്‌ഫോണുകൾ
- 2023 ലെ മികച്ച ഫോണുകൾ തെരഞ്ഞെടുത്തു: പട്ടികയിൽ ഉൾപ്പെട്ട ഫോണുകളെ പറ്റി അറിയാം
നീന്തല്‍, സൈക്ലിങ് പോലെയുള്ള വ്യായാമ മുറകള്‍ ചെയ്യുന്നതും കാല്‍മുട്ട് വേദന മാറാന്‍ സഹായിക്കും.
അമിത വണ്ണം മൂലവും ചിലരില്‍ മുട്ടുവേദന ഉണ്ടാകാം. അത്തരക്കാര്‍ ശരീര ഭാരം കുറയ്ക്കുക.