മാവോയിസ്റ്റ് ബന്ധമാരോപിച്ച് ചുമത്തിയ യുഎപി എ കേസിൽ ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ജിഎൻ സായിബാബയേയും അഞ്ച് പേരെ കൂടി വെറുതെവിട്ടുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.
ശരീരത്തിന്റെ ശതമാനവും പോളിയോ ബാധിച്ച് തളർന്ന, 55 കാരനായ സായിബാബയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2014ലാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹം ഉൾപ്പെടെ ആറ് കുറ്റാരോപിതരെയും 2017ൽ ഗഡ്‌ചിറോളി സെഷൻസ് കോടതി ശിക്ഷിച്ചു. എന്നാൽ ഇവരെ 2022 ഒക്ടോബർ 14 ന് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തരാക്കിയിരുന്നു. ആരോപണങ്ങൾക്ക് വ്യക്തമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.
ഇതിനെതിരെ മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയിൽ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു. കേസ് ഇപ്പോൾ പരിഗണിച്ച ബെഞ്ചിൽനിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നാഗ്പൂർ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചതും 6 പേരെയും കുറ്റവിമുക്തരാക്കിയതും. ജസ്റ്റിസ് വിനയ് ജോഷിയും ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആരാണ് ജിഎൻ സായി ബാബ
പണ്ഡിതൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ, ദളിത് ചിന്തകൻ, പ്രൊഫസർ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഗോകരകൊണ്ട നാഗ സായിബാബ എന്ന ജി.എൻ. സായിബാബ. 1967-ൽ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ അമലപുരത്ത് ഒരു കാർഷിക കുടുംബത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം. അഞ്ചാം വയസ് മുതൽ പോളിയോ ബാധിച്ച് വീൽ ചെയറിലായി ജീവിതം.
നിരോധിത ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സർക്കാർ ആരോപിച്ചതോടെയാണ് അദ്ദേഹത്തിൻ്റെ പേരിൽ മാവോയിസ്റ്റ് എന്ന മുദ്രചാർത്തുന്നതും ജയിലിലടക്കപ്പെടുന്നതും. ക്രിമിനൽ ഗൂഢാലോചന, ക്രിമിനൽ പ്രവർത്തനം, മറ്റ് അഞ്ച് പേർക്കൊപ്പം 2017-ൽ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടതിനും ജിഎൻ സായിബാബയെ ഗഡ്ചിരോളി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.
ജില്ലാ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജി സൂര്യകാന്ത് ഷിൻഡെയാണ് വിധി പ്രസ്താവിച്ചത്. സായി ബാബയുടെ വൈകല്യം പോലും അന്ന് കോടതി കണക്കിലെടുത്തില്ല. അദ്ദേഹം ശാരീരികമായി വൈകല്യമുണ്ടെങ്കിലും മാനസികമായി ആരോഗ്യവാനാണെന്നും സിപിഐ-മാവോയിസ്റ്റിൻ്റെയും ആർഡിഎഫിൻ്റെയും “തിങ്ക് ടാങ്കും ഉന്നത നേതാവുമായി” പ്രവർത്തിച്ചുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2017ൽ ജില്ലാ സെഷൻ കോടതി സായിബാബ ഉൾപ്പെടെ അഞ്ചുപേർക്ക് ജീവപര്യന്തവും ഒരാൾക്ക് 10 വർഷം തടവും വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ റദ്ദാക്കിയത്. യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്ന് വിലയിരുത്തി 2022 ഒക്ടോബറിലും ഹെക്‌കോടതി നാഗ്പൂർ ബെഞ്ച് പ്രതികളെ വിട്ടയച്ചിരുന്നു. എന്നാൽ ഇതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
വിചാരണക്കോടതി സായിബാബയെ ശിക്ഷിച്ചത് തെളിവുകൾ വിശദമായി പരിശോധിച്ചുവെന്ന് വിലയിരുത്തി സുപ്രീംകോടതി ഹെക്കോടതി വിധി റദ്ദാക്കി. ശേഷം വീണ്ടും കേസ് പരിഗണിക്കാൻ ഹെക്കോടതിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് വീണ്ടും പരിഗണിച്ചത്. മനുഷ്യാവകാശ പ്രവർത്തകൻകൂടിയായ ജി എൻ സായിബാബയുമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.
ജയിലിൽ കഴിയുമ്പോൾ സായിബാബയുടെ ആരോഗ്യം വഷളായതിനാൽ മതിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ട രുന്നു സായിബാബ 90% ശാരീരിക വൈകല്യമുള്ളയാളാണ്, കുട്ടിക്കാലത്ത് പോളിയോ പിടിപെട്ടത് മുതൽ വീൽചെയറിലാണ് അദ്ദേഹത്തിൻ്റെ. ഇരിക്കുക, ഭക്ഷണം കഴിക്കുക, കുടിക്കുക, കുളിമുറിയിൽ പോകുക തുടങ്ങിയ അടിസ്ഥാന ജോലികൾ ചെയ്യാൻ അദ്ദേഹത്തിന് പരസഹായം ആവശ്യമാണ്. ഹൃദയസംബന്ധമായ അസുഖം, ബ്രെയിൻ സിസ്റ്റ്, ഹൈപ്പർടെൻഷൻ, ശ്വാസതടസ്സം, നടുവേദന, ഞരമ്പുകൾക്ക് ക്ഷതം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. ഈ കാര്യങ്ങൾ സായിബാബക്കുണ്ടായിരുന്നു. ഈ കാര്യങ്ങൾ പരിഗണിക്കാതെ നാഗ്പൂർ സെൻട്രൽ ജയിലിൽ ഏകാന്ത തടവിലായിരുന്നത് സായിബാബയെ പാർപ്പിച്ചിരുന്നത്.
കേസിൻ്റെ നാൾവഴികളിലൂടെ
2015 ജൂൺ മുതൽ 2015 ഡിസംബർ വരെ സായിബാബയ്ക്ക് ചികിത്സ ലഭിക്കുന്നതിന് ഇടക്കാല ജാമ്യം ലഭിച്ചു.
2016 ഏപ്രിലിൽ സുപ്രീം കോടതി സായിബാബയ്ക്ക് ജാമ്യം അനുവദിച്ചു.
2017 മാർച്ച് ഏഴിന് സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സായിബാബയെ വീണ്ടും കസ്റ്റഡിയിലെടുത്തു.
2018 ജൂൺ 28-ന്, നിരവധി യുഎൻ വിദഗ്ധർ സായിബാബയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മോശം ജയിൽ സാഹചര്യങ്ങളും സായിബാബയ്ക്ക് മതിയായ വൈദ്യസഹായത്തിൻ്റെ അഭാവവും അവർ ചൂണ്ടിക്കാട്ടി.
2021 ഫെബ്രുവരിയിൽ സായിബാബ കോവിഡ് ബാധിതനായി
2021 ജൂണിൽ, അനിയന്ത്രിതമായ തടങ്കലിലെ യുഎൻ വർക്കിംഗ് ഗ്രൂപ്പ് സായിബാബയുടെ തടവ് ഏകപക്ഷീയമാണെന്ന് പ്രഖ്യാപിച്ചു, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
2022 ഫെബ്രുവരിയിൽ, സായിബാബയ്ക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചു.
2022 ഓഗസ്റ്റിൽ സായിബാബയ്ക്ക് പന്നിപ്പനി പിടിപെട്ടു.
2022 ഒക്‌ടോബർ 14-ന് ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കി. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
2022 ഒക്‌ടോബർ 15-ന് സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി.