‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പരിശ്കരണത്തെക്കുറിച്ച് പഠിക്കാൻ എട്ട് അംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെട്ടിട്ടുണ്ട്.
ഗുലാം നബി ആസാദ്, എൻ.കെ. സിങ്, സുഭാഷ് കശ്യപ്, ഹരീഷ് സാൽവെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ പ്രത്യേക ക്ഷണിതാവായി സമിതിയിലുണ്ട്. കേന്ദ്ര നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്തുന്നത് സംബന്ധിച്ച് പഠിക്കാനാണ് സമിതി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദകളികളെക്കുറിച്ചും സമിതി പഠിക്കും. എട്ടംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുകയെന്ന് പാലിമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
Also Read : മോഷണ കുറ്റം ആരോപിച്ച് പോലീസ് ഗർഭണിയെ വെടിവെച്ച് കൊന്നു
2018ലോ കമ്മീഷൻ നൽകിയ കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളും പ്രാഥമികമായി സമിതി പരിശോധിക്കുക. സെപ്റ്റംബർ 18 മുതൽ 22 വരെ ചേരുന്ന പ്രത്യേക സമ്മേളനത്തിലായിരിക്കും കേന്ദ്രം ബിൽ അവതരിപ്പിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം