ലഖ്‌നൗ: ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരത്തിന് നിരോധനമേർപ്പെടുത്തി സർക്കാർ ഉത്തരവ്. ഉത്തരവ് ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
എസ്മ (എസ്സൻഷ്യൽ സർവീസസ് മെയിൻറനൻസ് ആക്ട്) നിയമപ്രകാരമാണ് നടപടി. കർഷക സമരം നടക്കുന്നതിനിടയിലാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേശ് ചതുർവേദിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിലൂടെ നൽകിയത്.
സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാരിന് കീഴിലുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും. പഞ്ചാബിലും ഹരിയാനയിലുമാണ് കർഷക സമരം നടക്കുന്നതെങ്കിലും യുപിയിലും ഉണ്ടാകാനിടയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് നീക്കം.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ