×

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി​ജെ​പി 370 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ക്കും: മോ​ദി

google news
modi
ഭോപ്പാല്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഓ​രോ ബൂ​ത്തി​ലും 370 വോ​ട്ടു​ക​ൾ അ​ധി​ക​മാ​യി പോ​ൾ ചെ​യ്യു​ന്നു​വെ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ങ്ങ​നെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ൽ 7,550 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ "ആ​ഹാ​ർ അ​നു​ദ​ൻ യോ​ജ​ന' പ്ര​കാ​രം ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ൾ​ക്കു​ള്ള പ​ദ്ധ​തി​യും ഇ​തി​ൽ​പ്പെ​ടും. പ​ദ്ധ​തി പ്ര​കാ​രം, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ത്തി​നാ​യി പ്ര​തി​മാ​സം 1500 രൂ​പ ല​ഭി​ക്കും.

 
സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന താന്ത്യ മാമാ ഭില്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. 170 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Read more....