ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കിയതിന് കേന്ദ്രഭരണ പാർട്ടിയില്ല ബിജെപിയെ പരിഹസിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള . സിഎഎ വിജ്ഞാപനം മുസ്ലീങ്ങൾക്കുള്ള ബിജെപിയുടെ റംസാൻ സമ്മാനമാണെന്ന് അദേഹം പരിഹസിച്ചു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മതം ഉപയോഗിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണെന്നും അബ്ദുള്ള പറഞ്ഞു. ‘സിഎഎയെ വിജ്ഞാപനം ഇറക്കിക്കൊണ്ട് അവർ രാജ്യത്തെ മുസ്ലീങ്ങൾക്ക് റമദാൻ സമ്മാനം നൽകി. ഞങ്ങൾ ഖേദിക്കുന്നു. മുസ്‌ലിംകൾ എല്ലായ്‌പ്പോഴും ബി.ജെ.പിയുടെ ലക്ഷ്യമാണ്, അത് പാർട്ടിക്ക് പുതുമയുള്ള കാര്യമല്ല. സിഎഎയിൽ പോലും മുസ്ലിംങ്ങളെ പ്രത്യേക ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു. ബിജെപിക്ക് ഇത് പുതിയ രാഷ്ട്രീയമല്ല, മുമ്പും ഇത് അവരുടെ സമീപനമായിരുന്നു’- അദ്ദേഹം വ്യക്തമാക്കി.
പാർലമെൻ്റിൽ പൗരത്വ ഭേദഗതി നിയമം പാസാക്കി അഞ്ച് വർഷത്തിന് ശേഷം തിങ്കളാഴ്ചയാണ് കേന്ദ്രം അത് നടപ്പിലാക്കിയത്. 2019 ഡിസംബർ 11 ന് പാർലമെൻ്റ് പാസാക്കിയ നിയമം ഇന്ത്യയിലുടനീളം തീവ്രമായ ചർച്ചകൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.