ബംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കള്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പുതുവത്സരാഘോഷത്തോടനുബന്ധിച്ചള്ള ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വര്‍ഷിനി ആത്മഹത്യ ചെയ്തത്.
ജയനഗര്‍ കോളേജില്‍ ബി.ബി.എ വിദ്യാര്‍ഥിനിയാണ് വര്‍ഷിനി. സുധമാനഗര്‍ നിവാസിയായ ഈ പെണ്‍കുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു.
പുതുവത്സരത്തിന് മാളില്‍ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വര്ഷിനിയെ മാതാപിതാക്കള്‍ തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിനി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ വില്‍സണ്‍ ഗാര്ഡൻ പൊലീസ് കേസെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു