ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 96.88 കോടി വോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ടർമാരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്.
49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 48,000 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുണ്ട്.
20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകള്‍ പുറത്ത് വിട്ടത്. ജമ്മു കശ്മീരിലെ വോട്ടർപട്ടിക പുതുക്കലും വിജയകരമായി പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
- പേര് എഴുതാൻ സമയമായിട്ടില്ല! തൃശ്ശൂരിൽ താമരയുടെ ചെറിയ ഭാഗം മതിലിൽ വരച്ച് സുരഷ് ഗോപി
- ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതി തള്ളി
- ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച; കേരളത്തിൽ ജയിക്കില്ലെന്ന് സർവേ
- ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് മരണം: 250 ഓളം പേർക്ക് പരിക്ക്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടി:266 സീറ്റില്‍ 154 ഇടത്തും മുന്നി