അഹമ്മദാബാദ്:ഗാന്ധി സ്മാരക പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി.നിലവിൽ അഞ്ച് ഏക്കർ ഭൂമിയിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് വിശാലമാക്കാനും പുനരുദ്ധാരണത്തിനുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.ഗാന്ധിജിയുടെ ആശയങ്ങളായിരുന്നു തങ്ങളെ നയിച്ചതെന്നാണ് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 1915ൽ തിരികെയെത്തിയതിന് ശേഷം മഹാത്മാ ഗാന്ധി ആദ്യമായി സ്ഥാപിച്ച കൊച്ച്രബ് ആശ്രമത്തിലെ പുനർ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് വിദ്യാപീഠത്തിന്റെ സംരക്ഷണയിലാണ് ഈ ആശ്രമം നിലവിലുള്ളത്. ഗാന്ധി ആശ്രമം സ്മാരകത്തിനായുള്ള മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഗാന്ധിജിയുടെ ആശയങ്ങൾ ഇന്ത്യയിലെ വരും തലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലാവും സ്മാരകത്തിന്റെ പ്രവർത്തനമെന്നാവും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കിയത്.
Bapu’s ideals are our guiding light. The inauguration of the revamped Kochrab Ashram and launch of the Gandhi Ashram Memorial Master Plan will further his vision and inspire every Indian for generations to come.https://t.co/FH1HveI0Xg
— Narendra Modi (@narendramodi) March 12, 2024
Read more ….
- വേനല്‍ച്ചൂട് കടുക്കുന്നു: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം
- മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം:കേസ് എടുക്കരുതെന്ന് പറയാൻ കഴിയുമോയെന്ന് ഹൈക്കോടതി
- പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് സുപ്രിംകോടതിയിൽ
- പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണുമരിച്ചു:പോലീസ് മർദിച്ചതാണെന്ന് കുടുംബം
- കേന്ദ്രത്തിന് തിരിച്ചടി: കേരളത്തിനെ സഹായിച്ചാലെന്തെന്ന് സുപ്രീം കോടതി; മറുപടി നാളെ പറയണമെന്നും നിര്‍ദേശം
സബർമതി ആശ്രമത്തിന്റെ പുനരുദ്ധാരണത്തിന്റെ ശിലാസ്ഥാപനം ചെയ്യാൻ സാധിച്ചു. ഗാന്ധിജിയുടെ ആദ്യ ആശ്രമം പുനർ നിർമ്മാണത്തിന് ശേഷം തുറന്നു നൽകുകയാണ്. ഗാന്ധിജി രണ്ട് വർഷത്തോളം ഇവിടെ താമസിച്ച് പല രീതിയിലുള്ള നൈപുണ്യങ്ങളും നേടിയ ശേഷമാണ് സബർമതിയിലേക്ക് പോയത്. അക്കാലത്തെ ഗാന്ധിജിയുടെ ജീവിതം എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് പുനർ നിർമ്മിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.