ന്യൂഡല്‍ഹി: സേവന ഫീസ് നൽകാത്തതിന്റെ പേരില്‍ നൗക്രി, ഷാദി, 99 ഏക്കര്‍ തുടങ്ങിയ ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ആപ്പുകള്‍ നയങ്ങള്‍ പാലിച്ച ശേഷം ഗൂഗ്ൾ അവയില്‍ പലതും പുനഃസ്ഥാപിച്ചു. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഗൂഗിള്‍ തീരുമാനം പിന്‍വലിച്ചത്. ആപ്പുകള്‍ നീക്കം ചെയ്തതിനെ തുടർന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഈ വിഷയത്തില്‍ ഗൂഗിളുമായും സ്റ്റാര്‍ട്ടപ്പുകളുമായും കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Read more :
- ‘ലോക്കോ പൈലറ്റ് ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നു’: ആന്ധ്രാ ട്രെയിൻ അപകടത്തിൽ റെയിൽവേ മന്ത്രി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി