അഹമ്മദാബാദ്: ഞായറാഴ്ച ഗുജറാത്തിലുടനീളം മിന്നലേറ്റ് 20 പേർ മരിച്ചതായി റിപ്പോർട്ട്. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്.ഇ.ഒ.സി) പ്രകാരമുള്ള പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്രമായ കാലവർഷക്കെടുതിയിലാണ് മരണങ്ങൾ സംഭവിച്ചത്. ദഹോദ് – 4, ബറൂച്ച് – 3, താപി – 2, അഹമ്മദാബാദ്, അംറേലി, ബനാസ്കന്ത, ബോതാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹൽ, സബർകന്ത, സൂറത്ത്, സുരേന്ദ്ര നഗർ, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് മരണം.
സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ മോശം കാലാവസ്ഥയിലും മിന്നലിലും നിരവധി പേർ മരിച്ച സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നു -അമിത് ഷാ എക്സിൽ കുറിച്ചു. ഇന്ന് മുതൽ ഗുജറാത്തിൽ മഴയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു